Pravasi

മലമുകളിൽ അഞ്ചു പേർ കുടുങ്ങിപ്പോയി, അടിയന്തര നമ്പറിൽ ലഭിച്ച സന്ദേശത്തെ തുടർന്ന് ദുബായ് ആംബുലൻസ് എത്തി

ദുബായ്: ഹത്ത മലനിരകളിൽ കുടുങ്ങിപ്പോയ അഞ്ച് പർവ്വതാരോഹരെ രക്ഷപ്പെടുത്തിയിരിക്കുകയാണ് ദുബായ് പോലീസ്. ഹർത്താൽ മലമുകളിൽ കയറി ഇവർ തിരിച്ചിറങ്ങാൻ സാധിക്കാത്ത ഒരു അവസ്ഥയിൽ കുടുങ്ങി പോവുകയായിരുന്നു ചെയ്തത് തുടർന്ന് ഇവരെ എയർ ലിസ്റ്റ് ചെയ്ത് രക്ഷപ്പെടുത്തുകയായിരുന്നു ചെയ്തത് തിങ്കളാഴ്ചയാണ് ഈ വിവരം ദുബായ് പോലീസ് അറിയിക്കുന്നത് ദുബായ് പോലീസിന്റെ തന്നെ എയർ വിങ്ങും ഹത്ത ബ്രെവ്സ് യൂണിറ്റും ദുബായ് ആംബുലൻസ് സർവീസും ഒരുമിച്ചായിരുന്നു ഈ ഒരു രക്ഷാപ്രവർത്തനം നടത്തിയത്

 

രണ്ടു പൈലറ്റുമാർ 2 എയർ ആംബുലൻസ് ഉദ്യോഗസ്ഥർ ഒരു ഗൈഡ് എന്നിവരെല്ലാവരും രക്ഷാപ്രവർത്തക സംഘത്തിൽ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത് രക്ഷപ്പെടുത്തിയ അഞ്ച് പേരെയും ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു മലമുകളിൽ തുടങ്ങി കുടുങ്ങിയ ഇവർ തന്നെ സഹായം അഭ്യർത്ഥിച്ചു വിളിക്കുകയായിരുന്നു എന്നാണ് എയർവിങ് സെന്റർ ഡയറക്ടർ പൈലറ്റ് കേണൽ സലീം അൽ മസ്രുയി അറിയിച്ചത്. വിവരം കിട്ടിയപ്പോൾ തന്നെ രക്ഷാപ്രവർത്തനം നടത്തുവാനായി ഹെലികോപ്റ്റർ സംഘത്തെ അയച്ചു. അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പരിൽ സഹായം ലഭ്യമാകുന്നതാണ് ഈ നമ്പറാണ് ഇവർ ഉപയോഗിച്ചത്

Latest News