അമൃത കാർഷിക കോളേജിലെ നാലാം വർഷ വിദ്യാർത്ഥികൾ റാവേ പ്രോഗ്രാമിന്റെ ഭാഗമായി കോയമ്പത്തൂർ, കുറുനല്ലിപാളയം പഞ്ചായത്തിൽ കർഷകർക്കായി വിവിധതര ബോധവൽക്കരണ പരിപാടിക്കൾ സംഘടിപ്പിച്ചു. കാട്ടുപന്നിയെയും കണ്ടാമൃഗ വണ്ടിനെ തുരത്താനുള്ള നിർദേശങ്ങളും, നാനോ യൂറിയുടെ ഉപയോഗത്തെ പറ്റിയും, തെങ്ങിൽ ബാധിക്കുന്ന കേരള വിൽറ്റ് അസുഖത്തെ പറ്റിയും, കർഷകർക്ക് ഉപകാരപ്പെടുന്ന ആപ്പുകളെ പറ്റിയും, പശുകൾക്ക് ഉണ്ടാകുന്ന അസുഖങ്ങൾക്ക് തദ്ദേശീയമായ കൊടുക്കുന്ന മരുന്നുകളെ കുറിച്ചും ബോധവൽക്കരണം നടത്തി.
ഡീൻ ഡോ. സുധീഷ് മണാലിൽ, അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. ശിവരാജ്.പി, ഡോ. സത്യപ്രിയ ഇ, ഡോ. കുമരേഷൻ. എസ്, ഡോ. ജിധു വൈഷ്ണവി.എസ്, ഡോ. തിരക്കുമാർ. എസ്. എന്നിവർ നേതൃത്വം നൽകി.