ചർമ സംരക്ഷണത്തിനായി പല വഴികളും പരീക്ഷിക്കുന്നവരാണ് നമ്മൾ. പലരുടെയും ചർമ്മം പലരീതിയിൽ ആയിരിക്കും. ചിലർക്ക് വരണ്ട ചർമം ആണെങ്കിൽ മറ്റു ചിലർക്ക് എണ്ണമയം ഉള്ള ചർമ്മമാണ്. ഇനി അമിതമായി എണ്ണമയം മുഖത്ത് വന്നാലും അല്ലെങ്കിൽ ചർമ്മം വരണ്ടു പോയാലും പ്രശ്നമാണ്. രണ്ട് രീതിയാണെങ്കിലും മുഖക്കുരു വരാനുള്ള സാധ്യത കൂടുതലാണ്. മുഖക്കുരു പലരുടെയും ആത്മവിശ്വാസത്തെ പോലും കെടുത്തുന്നു. ഇനി ഇതിനെയൊക്കെ ഒഴിവാക്കി വീട്ടാലും ഇതിന്റെയൊക്കെ വന്നുപോയ മാർക്കുകൾ മുഖത്ത് കിടക്കുകയും ചെയ്യും. കണ്ട ക്രീമുകൾ ഒക്കെ വാരി തേക്കുന്നതിന് മുൻപ്, വീട്ടിൽ തുളസി നിൽപ്പുണ്ടെങ്കിൽ ശരിയായി ഉപയോഗിച്ചാൽ ഇവയെല്ലാം നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും.
തുളസിയില്‍ ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ നിയന്ത്രിക്കാനും, മുഖക്കുരു ഇല്ലാതാക്കാനും തുളസി സഹായിക്കുന്നുണ്ട്. 2014-ല്‍ നടത്തിയ ഒരു പഠനത്തില്‍ തുളസി ഉപയോഗിക്കുന്നവരില്‍ മുഖക്കുരു പോലെയുള്ള പ്രശ്‌നങ്ങള്‍ കുറയുന്നതായും കണ്ടെത്തിയിരുന്നു.
മുഖക്കുരു കുറയ്ക്കാന്‍ മാത്രമല്ല, അതുപോലെ, ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനും, ചര്‍മ്മത്തില്‍ പ്രായക്കൂടുതല്‍ അമിതമായി തോന്നാതിരിക്കാനും, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും തുളസി സഹായിക്കുന്നുണ്ട്. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പിഗ്മെന്റേഷന്‍ കുറയ്ക്കാനും, ചര്‍മ്മരോഗങ്ങളില്‍ നിന്നും ആശ്വാസം പകരാനും തുളസി സഹായിക്കുന്നു. മുഖക്കുരു അകറ്റാന്‍ തുളസി ഉപയോഗിക്കേണ്ട വിധം എങ്ങനെയെന്ന് നോക്കാം.
തുളസിയും ആര്യവേപ്പിന്റെ ഇലയും സമാസമം എടുക്കുക. ഇവ നല്ലതുപോലെ അരച്ച്, മുഖത്ത് പുരട്ടാവുന്നതാണ്. 10 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയുക. ഇത്തരത്തില്‍ പതിവായി മുഖത്ത് ഈ ഫേയ്‌സ്പാക്ക് ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ നിന്നും കുരുക്കള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ചര്‍മ്മ പ്രശ്‌നങ്ങള്‍ അകറ്റാനും, ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. ഇതില്‍ തുളസിയും ആര്യവേപ്പും ചേര്‍ത്തിരിക്കുന്നതിനാല്‍, രണ്ട് ചേരുവകളിലും ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, മുഖക്കുരു വേഗത്തില്‍ കുറയ്ക്കാനും ഈ ഫേയ്‌സ്പാക്ക് സഹായിക്കുന്നതാണ്.
പച്ചമഞ്ഞള്‍ ഒരു ചെറിയ കഷ്ണവും, ഒരു പിടി തുളസിയും എടുത്ത് അരയ്ക്കുക. ഇത് മുഖത്ത് പുരട്ടണം. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഈ ഫേയ്‌സ്പാക്കും പതിവായി ഉപയോഗിക്കുന്നതു വഴി ചര്‍മ്മത്തില്‍ നിന്നും കുരുക്കള്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. കാരണം, രണ്ട് ചേരുവകളിലും ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ മുഖക്കുരു അകറ്റാന്‍ സഹായിക്കുന്നു. കൂടാതെ, മഞ്ഞളിന്റെ ഉപയോഗം, ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും, ചര്‍മ്മത്തില്‍ നിന്നും പാടുകളും കുരുക്കളും നീക്കം ചെയ്യാനും സഹായിക്കുന്നതാണ്.
CONTENT HIGHLIGHT: tulsi for reducing acne and skin problems