Celebrities

ഉയിരിനും ഉലഗത്തിനുമൊപ്പം തമിഴ് സ്റ്റൈലിൽ പൊങ്കൽ ആഘോഷിച്ച് നയൻതാര – nayanthara pongal celebration pic

തെന്നിന്ത്യന്‍ സിനിമ ആരാധകരുടെ ഇഷ്ടതാരമാണ് നയന്‍താര. താരത്തിന്റെ പൊങ്കല്‍ ആഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നയന്‍താരയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിലൂടെയാണ് കുടുംബത്തോടൊപ്പമുള്ള പൊങ്കല്‍ ആഘോഷ ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. ഭര്‍ത്താവും സംവിധായകനുമായ വിഗ്നേഷ് ശിവനൊപ്പം മക്കളായ ഉലക്, ഉയിർ എന്നിവരെയും ചിത്രങ്ങളിൽ കാണാം.

തൈപൊങ്കൽ ആശംസിച്ചു കൊണ്ടുള്ള കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. നമ്മളെ ജീവിക്കാന്‍ സഹായിക്കുന്ന തമിഴ് കര്‍ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നും താരം പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം കുറിച്ചു. വെളുത്ത വസ്ത്രങ്ങളിഞ്ഞാണ് താരവും കുടുംബവും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ളയും ബെയ്ജും കലര്‍ന്ന ചുരിദാര്‍ സെറ്റാണ് നയന്‍താര അണിഞ്ഞിരിക്കുന്നത്. വെള്ള മുണ്ടും ഷർട്ടുമാണ് വിഘ്നേഷിന്റെ വേഷം. മക്കൾക്കും സമാനമായ ഡ്രസ്സ് കോഡ് തന്നെയാണ് താരം നൽകിയത്.

പൊങ്കൽ ഒരുക്കങ്ങളിൽ വ്യാപൃതയാവുന്ന നയൻതാരയേയും ചിത്രത്തിൽ കാണാം. താരങ്ങളടക്കം നിരവധി പേരാണ് പൊങ്കൽ ആശംസകളുമായി കമെന്റ് ചെയ്തിരിക്കുന്നത്. സെന്തില്‍ നള്ളസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്ന രക്കായിയാണ് നയന്‍താരയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ ടീസര്‍ നയന്‍താരയുടെ ജന്മദിനത്തിന് പുറത്തുവിട്ടിരുന്നു. 1960 മുതൽ മണ്ണങ്ങാട്ടി, തനി ഒരുവൻ 2 എന്നിവയാണ് നയൻതാരയുടെ അണിയറയിലൊരുങ്ങുന്ന തമിഴ് ചിത്രങ്ങൾ. നിവിൻ പോളിയ്‌ക്കൊപ്പം അഭിനയിക്കുന്ന ഡിയർ സ്റ്റുഡൻസും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

STORY HIGHLIGHT: nayanthara pongal celebration pic