Movie News

സൂപ്പർ ഹിറ്റ് ചിത്രം അമരന് ശേഷം മറ്റൊരു യഥാര്‍ഥ കഥയുമായി തണ്ടേല്‍ എത്തുന്നു – sai pallavi starrer thandel film update

സായി പല്ലവിയും ശിവകാര്‍ത്തികേയനും പ്രധാന വേഷത്തില്‍ നിറഞ്ഞാടിയ അമരൻ ചിത്രത്തിന് ശേഷം ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയുമായി എത്തുന്ന മറ്റൊരു ചിത്രമാണ് തണ്ടേല്‍. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്. സായ് പല്ലവിയുടെ തണ്ടേല്‍ സിനിമ തിയറ്ററുകളില്‍ എത്തുക ഫെബ്രുവരി ഏഴിന് ആണ്. ശ്രീകാകുളത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളുടെ കഥയാണ് സായ് പല്ലവിയുടെ തണ്ടേലിന്റേതെന്നാണ് റിപ്പോര്‍ട്ട്.

‘ബുജി തല്ലി’യെന്ന ഗാനത്തിന്റെ മനോഹരമായ വീഡിയോ അടുത്തിടെ പുറത്തുവിട്ടത് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വലിയ പ്രതീക്ഷയാണ് ചിത്രത്തില്‍ ഉള്ളത്. സായ് പല്ലവി നായികയാകുമ്പോള്‍ നാഗചൈതന്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവി തണ്ടേലില്‍ നായികയാകുന്നത്. ചന്ദൂ മൊണ്ടേടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഗീത ആര്‍ട്സിന്റെ ബാനറില്‍ ബണ്ണി വാസ് നിര്‍മ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രണയം, ആക്ഷന്‍, ഡ്രാമ എന്നിവ കോര്‍ത്തിണക്കിയിരിക്കുന്നു. തെലുങ്ക്, തമിഴ്, കന്നഡ മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ‘ലവ് സ്റ്റോറി’ എന്ന ചിത്രത്തിനുശേഷം സായ് പല്ലവിയും നാഗചൈതന്യയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. സായ് പല്ലവി നായികയായി ഒടുവില്‍ വന്ന ചിത്രമാണ് അമരൻ.

STORY HIGHLIGHT: sai pallavi starrer thandel film update