ജയം രവിയും നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളായി തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘കാതലിക്ക നേരമില്ലൈ’. കിരുത്തിഗ ഉദയനിധി രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ജനുവരി 14നാണ് തിയേറ്ററുകളിൽ എത്തിയത്. പറഞ്ഞു കേട്ട ചില കഥകളാണ് സിനിമയ്ക്ക് അടിസ്ഥാനമെന്ന് കിരുത്തിഗ ഉദയനിധി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ചില യഥാര്‍ഥ സംഭവങ്ങളും തന്റെ സിനിമയ്ക്ക് പ്രചോദനമായെന്നും കിരുത്തിഗ ഉദയനിധി വെളിപ്പെടുത്തിയിരുന്നു. എന്തുതന്നെയായാലും ചിത്രം പ്രേക്ഷകർക്ക് വലിയ രീതിയിൽ ഇഷ്ടപ്പെട്ടു എന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
2.36 കോടിയാണ് സിനിമയുടെ ആദ്യ ദിന കളക്ഷൻ. നിരവധി പരാജയ സിനിമകൾക്ക് ശേഷം രവി മോഹന്റെ തിരിച്ചുവരവ് കൂടിയാണ് കാതലിക്ക നേരമില്ലൈ. സമീപകാലത്ത് വൻ വിജയങ്ങള്‍ നേടാനാകാത്തതിനാല്‍ ചിത്രത്തിന്റെ വിജയം ജയം രവിക്ക് അനിവാര്യമായിരുന്നു. പേര് മാറ്റിയതോടെ ഇനി നല്ലകാലമാണെന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് ജയം രവി എന്ന പേര് മാറ്റി രവി മോഹൻ എന്ന പേര് താരം സ്വീകരിച്ച്. ഔദ്യോഗിക ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേര് മാറ്റിയ വിവരം നടൻ പങ്കുവച്ചത്. ‘രവി മോഹൻ’ എന്ന തലക്കെട്ടിൽ ഒരു കുറിപ്പും നടൻ പങ്കുവച്ചിരുന്നു. ആദ്യമായി നായകവേഷത്തിലെത്തിയ ജയം എന്ന ചിത്രത്തിന്റെ വിജയത്തോടെയാണ് ‘ജയം രവി’ എന്ന പേര് നടന് ചാര്‍ത്തി നല്കപ്പെടുന്നത്. ഇത് സിനിമാമേഖലയും ആരാധകരും ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു.
‘കാതലിക്ക നേരമില്ലൈ’ സിനിമ റെഡ് ജെയ്ന്റ് മൂവിസാണ് നിര്‍മിക്കുന്നത്. എം. ഷേന്‍ഭാഗ മൂര്‍ത്തി, ആര് അര്ജുന് ദുരൈ എന്നിവരാണ് സഹനിര്‍മാതാക്കള്‍. ചിത്രത്തിലെ ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എ.ആര് റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ‘യെന്നൈ ഇഴുക്കതടി’ എന്ന ഗാനമാണ് പ്രേക്ഷക പ്രീതി നേടിയത്. എ.ആര് റഹ്മാനും ഗാനം ആലപിച്ച ദീയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയം രവിയും നിത്യ മേനനുമെല്ലാം എത്തുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിവേകാണ് വരികളെഴുതിയിരിക്കുന്നത്. സര്‍ക്കസിന്റെ പശ്ചാത്തലത്തില്‍ നൂല്‍പ്പാവ രൂപത്തില്‍ നില്ക്കുന്ന ഡാന്‍സേഴ്സിനൊപ്പം ആട്ടവും പാട്ടുമായാണ് താരങ്ങളെത്തുന്നത്. ഗാനത്തിലെ ഹൂക്ക് സ്റ്റെപ്പും വരികളുമാണ് പ്രേക്ഷകരെ ആകർഷിച്ചത്.