Celebrities

പ്രണയത്തിന്റെ 39 വര്‍ഷങ്ങള്‍ ആഘോഷമാക്കി എം.ജി ശ്രീകുമാറും ഭാര്യയും – mg sreekumar wedding anniversary

25-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഗായകന്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും. ‘പ്രണയം ഒരു സ്വപ്‌നവും വിവാഹം ഒരു സത്യവും. വര്‍ഷങ്ങള്‍ കടന്നുപോയേക്കാം. എന്നാല്‍ ഓര്‍മകള്‍ മായുന്നില്ല.’ എന്ന കുറിപ്പോടെ ഭാര്യ ലേഖ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2000 ജനുവരി 14-നായിരുന്നു ഇരുവരുടേയും വിവാഹം.

തന്റെ വിശേഷങ്ങളെല്ലാം എം.ജി.ശ്രീകുമാർ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. എവിടെ പോയാലും ലേഖയെയും കൊണ്ടു പോകുമെന്നും സന്തോഷങ്ങളും ദു:ഖങ്ങളും പങ്കുവയ്ക്കാൻ ഭാര്യ എപ്പോഴും അടുത്തുള്ളതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും ഗായകൻ മുൻപ് പറഞ്ഞിട്ടുണ്ട്.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിനുമുമ്പ് 14 വര്‍ഷത്തോളം ഇരുവരും ലിവിങ് ടുഗെദറായിരുന്നു. 1988–ൽ തിരുവനന്തപുരം തൈക്കാട് ധർമശാസ്ത ക്ഷേത്രത്തിൽ വച്ചാണ് എം.ജി.ശ്രീകുമാറും ലേഖയും ആദ്യമായി കണ്ടത്. സംഗീതക്കച്ചേരി വേദികളിൽ വച്ച് വീണ്ടും കാണുകയും സൗഹൃദത്തിലാവുകയും ചെയ്തു. പിന്നീട് അത് പ്രണയത്തിലേക്ക് എത്തുകയായിരുന്നു.

STORY HIGHLIGHT: mg sreekumar wedding anniversary