മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ പുതിയ ഒരു കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആദ്യം മുതൽ അവസാനം വരെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്നാണ് ട്രെയ്‌ലര്‍ നൽകുന്ന സൂചന. ചിത്രം ജനുവരി 23 ന് തിയേറ്ററിൽ എത്തും.
പാച്ചുവും അത്ഭുതവിളക്കും ഫെയിം വിജി വെങ്കടേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് അണിയറപ്രവർത്തകർ പരിചയപ്പെടുത്തിയിരിക്കുന്നത്. മാധുരി എന്നാണ് വിജിയുടെ കഥാപാത്രത്തിന്റെ പേര്. ഹൗസ് ഓണർ ആയാണ് ചിത്രത്തിൽ താരം എത്തുന്നത്. ഒരു ഡയറിയിൽ ഒട്ടിച്ചുവെച്ച ഫോട്ടോയും അതിന് ചുറ്റും അവരെപ്പറ്റിയുള്ള കാര്യങ്ങൾ കുത്തിക്കുറിച്ചിരിക്കുന്ന രീതിയിലുമാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ബീഫ് കറി ഗുഡ് , പ്രായം 70 ഫാഷന്‍ 35 എന്നൊക്കെയുള്ള രസകരമായ കുറിപ്പടികളും കാണാം.
നേരത്തെ രാപ്പകൽ എന്ന മമ്മൂട്ടി സിനിമയെ ചുറ്റിപ്പറ്റിയുള്ള ട്രോളുകൾ സോഷ്യൽ മീഡിയയില്‍ ട്രെൻഡിങ്ങായിരുന്നു. അതുകൊണ്ട് തന്നെ രാപ്പകൽ എന്ന സിനിമയിലെ പാട്ടിലെ വരികളിലായ ‘അമ്മ മനസ് തങ്ക മനസ്’ എന്ന് ഫോട്ടോയ്ക്ക് താഴെ എഴുതിവെച്ചിട്ടുണ്ട്. വളരെ വ്യത്യസ്തമായ രീതിയിലാണ് ക്യാരക്ടർ പോസ്റ്റർ ഒരുക്കിയിരിക്കുന്നതിനാൽ തന്നെ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയാവുകയാണ്.
View this post on Instagram
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ‘ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.
STORY HIGHLIGHT: dominic and the ladies purse new character poster out