ചെന്നൈയിൽ പൊങ്കൽ ഗംഭീരമായി ആഘോഷിച്ച് നയൻസും വിക്കിയും. ഇരുവരും ഇതിന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിൽ പങ്കിട്ടിരുന്നു. വെളുത്ത വസ്ത്രങ്ങളിഞ്ഞാണ് താരവും കുടുംബവും പൊങ്കൽ സ്പെഷ്യൽ പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടത്. വെള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു വിഘ്നേഷിന്റെയും മക്കളുടെയും വേഷം. വെള്ളയും ബെയ്ജും കലര്‍ന്ന ചുരിദാര്‍ സെറ്റാണ് നയന്‍താര അണിഞ്ഞിരുന്നത്. തൈപൊങ്കൽ ആശംസിച്ചുകൊണ്ടുള്ള കുറിപ്പും താരം പങ്കുവെച്ചിരുന്നു. നമ്മളെ ജീവിക്കാന്‍ സഹായിക്കുന്ന തമിഴ് കര്‍ഷകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് താരം കുറിച്ചത്.
പൊങ്കല്‍ ആഘോഷങ്ങളുടെ അലങ്കാരങ്ങളും ചിത്രത്തില്‍ കാണാം. നടിയുടെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാണ് പൊങ്കൽ സ്പെഷ്യൽ ആഘോഷങ്ങളുടെ ചിത്രങ്ങൾ പകർത്തിയതെന്നാണ് വ്യക്തമാകുന്നത്.
നയന്‍താരയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമിൽ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ആരാധകരെല്ലാം വിക്കി-നയൻസ് ഫാമിലിക്ക് പൊങ്കൽ ആശംസകൾ നേർന്ന് എത്തി. അടുത്തിടെയായി നടി ചെയ്യുന്ന ചെറിയ ചില കാര്യങ്ങൾ പോലും വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെക്കാറുണ്ട്. പൊങ്കൽ ആഘോഷങ്ങളുടെ ഫോട്ടോ പങ്കിട്ടപ്പോഴും നെഗറ്റീവ് കമന്റുകൾക്ക് കുറവില്ല.
തീയും പുകയും ഒന്നുമില്ലാതെ ബാൽക്കണിയിൽ നടി എങ്ങനെ പൊങ്കൽ തയ്യാറാക്കി എന്നായിരുന്നു ചിലരുടെ ചോദ്യം. പൊങ്കൽ സ്വന്തമായി തയ്യാറാക്കി അത് ഒരുക്കി വെക്കുന്നവർ ഒരിക്കലും ഒരു മേക്കപ്പ് പോലും മായാതെ ഇത്രയും ഫ്രഷ് ലുക്കിൽ ഫോട്ടോയിൽ പ്രത്യക്ഷപ്പെടില്ല.
ഒരു പണിയും ചെയ്യാതെ ഇത്തരത്തിൽ പോസിന് മാത്രമായി പൊങ്കലിന് അടുത്ത് എത്തിയാൽ എല്ലാവരും ഫ്രഷായി കാണപ്പെടും. ആരോ ചെയ്ത പൊങ്കലിന് മുമ്പിൽ മേക്കപ്പിട്ട് പോസ് കൊടുക്കുന്നു എന്നിങ്ങനെയായിരുന്നു വിമർശിച്ചുള്ള കമന്റുകളിൽ ചിലത്.
content highlight: nayanthara-faces-criticism-for-pongal-wishes