ദുബായ് : ഗൾഫിലേക്ക് യാത്ര ചെയ്യുന്ന ഓരോ പ്രവാസികൾക്കും വലിയൊരു സന്തോഷ വാർത്തയുമായാണ് എയർ ഇന്ത്യ എക്സ്പ്രസ് എത്തിയിരിക്കുന്നത് ഗൾഫിലേക്കുള്ള ബാഗേജ് പരിധി വർധിപ്പിച്ചിരിക്കുകയാണ് എയർലൈൻ എന്നതാണ് ഈ ഒരു സന്തോഷവാർത്ത പലർക്കും നാട്ടിൽ നിന്നും ആവശ്യമുള്ള വസ്തുക്കൾ കൊണ്ടുപോകാൻ സാധിക്കില്ല നാട്ടിൽ നിന്നും ഇനി 30 കിലോഗ്രാം ബാഗേജുമായി ഗൾഫിലേക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് ബുധനാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ എത്തുകയും ചെയ്തിട്ടുണ്ട് പലപ്പോഴും ആശിച്ചു കൊണ്ടുവരുന്ന പല സാധനങ്ങളും എയർപോർട്ടിൽ ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയാണ് പ്രവാസികൾക്ക്
ഇതിനുമുമ്പും 20 കിലോ മാത്രമായിരുന്നു ബാഗേജ് പരിധി ഇപ്പോൾ ഇത് 10 കിലോ കൂടി ഉയർത്തിയിരിക്കുകയാണ്. ജനുവരി 15ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കും. ഗൾഫിൽ നിന്നും നാട്ടിലേക്ക് പോകുന്നവർക്ക് നേരത്തെ 30 കിലോ ബാഗേജ് അനുവദിച്ചിരുന്നുവെങ്കിലും നാട്ടിൽ നിന്നും ഗൾഫിലേക്ക് പോകുന്ന ആളുകൾക്ക് 20 കിലോ മാത്രമായിരുന്നു ഉണ്ടായിരുന്നത് പുതിയ തീരുമാനപ്രകാരം നാട്ടിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് 30 കിലോ ബാഗേജ് അനുവദിക്കുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചത് രണ്ടു പെട്ടികളിലോ ബാഗുകളിലും ആയി ബാഗേജ് കൊണ്ടുപോകാനും സാധിക്കും. കൂടുതൽ ബാഗുകൾ ചെക്കൻ ബാഗേജിൽ അനുവദനീയവും അല്ല അതേസമയം എക്സ്പ്രസ്സ് വിഭാഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പുതിയ മാറ്റം ബാധകമല്ല എന്നുകൂടി ഓർമ്മിക്കുക