Pravasi

റിയാദ് മെട്രോ സർവീസിൽ അഞ്ച് സ്റ്റേഷനുകൾ കൂടി തുറന്നു. റിയാദിലുള്ളവർക്ക് സന്തോഷ വാർത്ത

റിയാദ് : 5 മെട്രോ സ്റ്റേഷനുകൾ കൂടി തുറന്നിരിക്കുകയാണ് റിയാദിൽ റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് ആണ് ഈ അഞ്ച് മെട്രോ സ്റ്റേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 6നായിരുന്നു ബ്ലൂ ലൈനിൽ ഉള്ള മദ്ഹയിലെ നാഷണൽ മ്യൂസിയം അൽ ബത്ഹ സ്റ്റേഷനുകളിൽ പുതുതായി പ്രവർത്തനം ആരംഭിക്കുന്നത്. ഇതേ ലൈനിലെ തന്നെ അൽ വുറൂദ് സ്റ്റേഷനും ഓറഞ്ച് ലൈനിലെ ദഹറത്ത് അൽ ബദിയ അൽ ജറാദിയ എന്നീ സ്റ്റേഷനുകളും ഇവയോടൊപ്പം തന്നെ തുറന്നിട്ടുണ്ട്

 

ഗ്രീൻ ബ്ലൂ ലൈനുകൾ ഒരുമിക്കുന്ന ജംഗ്ഷനിൽ ആണ് റിയാദ് നാഷണൽ മ്യൂസിയം സ്റ്റേഷൻ ഇതോടെ ചേർന്ന് ഒരു ബസ് ടെർമിനൽ കൂടിയുണ്ട് എങ്കിലും ഇതിന്റെ നിർമ്മാണം ഇതുവരെയും പൂർത്തിയായിട്ടില്ല വരും ദിവസങ്ങളിൽ തന്നെ ആ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ട്രെയിൻ യാത്രക്കാർക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവീസുകളും ഇതോടെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന രീതി ആയിരിക്കും കാണുക 38 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈനിലെ ആകെ 25 സ്റ്റേഷനുകളിൽ 21 സ്റ്റേഷനുകൾ ആയിരുന്നു മുൻപ് തുറന്നിട്ടുണ്ടായിരുന്നു ഇപ്പോൾ മൂന്നെണ്ണം കൂടി ആരംഭിച്ചിരിക്കുകയാണ്

Latest News