സഹപ്രവർത്തകരെയും ആരാധാകരെയും ഒരുപോലെ ഞെട്ടിച്ച വാർത്തയാണ് ഇന്ന് സെയ്ഫ് അലി ഖാനെതിരായി നടന്ന ആക്രമണം. ആക്രമണം നടന്ന സമയം കൂട്ടുകാർക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു കരീന. അതിനാൽ തന്നെ ആക്രമണത്തില്‍ നിന്ന് സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന രക്ഷപെട്ടത് തലനാരിഴയ്ക്ക് ആണ്.
കവര്‍ച്ചശ്രമത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സഹോദരി കരിഷ്മ കപൂറിനും സുഹൃത്തുക്കളായ സോനം കപൂര്‍, റിയ കപൂര്‍ എന്നിവര്‍ക്കുമൊപ്പം ഗേൾസ് പാർട്ടി ആഘോഷിക്കുകയായിരുന്നു നടി. ലീലാവതി ആശുപത്രിയില്‍ നിന്നുള്ള നടിയുടെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നടി ഓട്ടോയിൽ വന്നിറങ്ങി വീട്ടിലെ ജീവനക്കാരോട് കാര്യങ്ങൾ തിരക്കുന്നതും വിഡിയോയിൽ കാണാം. സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ ചികിത്സയിലാണെന്നും മറ്റു കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണെന്നും കരീന കപൂർ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.
പുലര്‍ച്ചെ മൂന്നരയോടെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ ആക്രമിക്കുന്നത്. ആക്രമണസമയത്ത് സെയ്ഫിനെ കൂടാതെ വീട്ടുജോലിക്കാരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. അതേസമയം, അക്രമിക്ക് സെയ്ഫിന്റെ വീട്ടിനുള്ളില്‍ നിന്നു തന്നെ സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. സംഭവ സമയത്ത് സെയ്ഫ് അലി ഖാന്റെ മക്കളായ തൈമൂർ, ജെഹ് എന്നിവരും വീട്ടിൽ ഉണ്ടായിരുന്നു.
STORY HIGHLIGHT: kareena kapoor khan