Celebrities

സെയ്ഫിനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; സഹായിച്ചത് വീട്ടുജോലിക്കാരി – saif ali khan attacked

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്. ഏഴംഗ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സെയ്ഫ് അലി ഖാനെ ആക്രമിച്ചയാൾക്ക് നടന്റെ വീട്ടിലെ ജോലിക്കാരി വാതിൽ തുറന്നു കൊടുത്തെന്നു പോലീസ് പറയുന്നു. ഹൗസിങ് സൊസൈറ്റിയിലേക്ക് അനധികൃതമായി ആരും കയറുന്നതായി കണ്ടിട്ടില്ലെന്നാണ് സെക്യൂരിറ്റി ​ഗാർഡ് പോലീസിനെ അറിയിച്ചിരുന്നത്.

‘വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതിൽ തുറന്നുകൊടുത്തത്. പിന്നാലെ ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടയിലേക്കാണ് സെയ്ഫ് അലി ഖാൻ എത്തിയത്. വീടിനുള്ളിൽ അപരിചിതചനെ കണ്ട സെയ്ഫ് ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘർ‌ഷത്തിലെത്തുകയും നടന് കുത്തേൽക്കുകയും ചെയ്തു.’ പോലീസ് പറഞ്ഞു.

സെയ്ഫ് ആക്രമിക്കപ്പെടുന്നതിനു 2 മണിക്കൂർ മുൻപാണ് അക്രമി വീട്ടിൽ പ്രവേശിച്ചതെന്നാണ് നിഗമനം. സെയ്ഫ് അലി ഖാന്റെ ഫ്ലാറ്റിലേക്ക് രഹസ്യ വഴിയുണ്ടെന്നും ഇത് എത്തുന്നത് നടന്റെ മുറിയിലേക്കാണെന്നും അതുവഴിയാകാം അക്രമി അകത്തേക്കു പ്രവേശിച്ചതെന്നുമാണ് പോലീസ് കരുതുന്നത്. നടന്റെ ഫ്ലാറ്റ് ഉൾപ്പെടുന്ന അപ്പാർട്മെന്റ് സമുച്ചയത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തിയവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

STORY HIGHLIGHT: saif ali khan attacked