Celebrities

പ്രേക്ഷകർക്ക് തിയേറ്ററിൽ സർപ്രൈസ് നൽകി അർജുൻ അശോകനും ബാലു വർഗീസും – ennu swantham punyalan running successfully

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്ത എന്ന് സ്വന്തം പുണ്യാളൻ പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായം നേടി രണ്ടാം വരത്തിലേക്ക് പ്രദർശനം തുടരുകയാണ്. കഴിഞ്ഞ ദിവസം കൊച്ചി വിനീത തിയേറ്ററിൽ പ്രേക്ഷകർക്ക് സർപ്രൈസ് നൽകി എത്തിയിരിക്കുകയാണ് ചിത്രത്തിലെ താരങ്ങളായ അർജുൻ അശോകനും, ബാലു വർഗീസും.

ആദ്യ പകുതിക്ക് ഇടെ തിയേറ്ററിൽ കയറിയ ഇരുവരെയും കയ്യടികളോടെയാണ് പ്രേക്ഷകർ തിയേറ്ററിൽ സ്വീകരിച്ചത്. സെക്കന്റ്‌ ഷോ കൂടിയായ ആ ഷോക്ക് പകുതിയിൽ ഏറെയും കുടുംബ പ്രേക്ഷകരായിരുന്നു സെൽഫി എടുത്തും വീഡിയോ എടുത്തും പ്രേക്ഷകരും താരങ്ങൾക്ക് ഒപ്പം ചിത്രം ആഘോഷമാക്കി. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തിൽ വിതരണത്തിനു എത്തിച്ച ചിത്രം 2025 ജനുവരി 10 നാണ് എത്തിയത്.

സാംജി എം ആന്റണി കഥയും തിരക്കഥയും രചിച്ച ചിത്രം ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയി ചിത്രം പ്രദർശനത്തിനെത്തും. വ്യത്യസ്തമായ മേക്കോവറിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ അവതരിപ്പിച്ചിരിക്കുന്നത്. ഇവർ മൂന്നു പേരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘എന്ന് സ്വന്തം പുണ്യാളൻ’. രഞ്ജി പണിക്കർ, ബൈജു, അൽത്താഫ്, അഷ്‌റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വർഗീസ്, സുർജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

STORY HIGHLIGHT: ennu swantham punyalan running successfully