Thrissur

അപ്രതീക്ഷിതമായ അതിശക്ത കാറ്റിൽ കടലിൽ വഞ്ചി തകർന്നു; കുടുങ്ങിയവർക്ക് രക്ഷയായത് എഎസ്ഐ മേഴ്സിയും സംഘവും | boat and the two workers were rescued

ഇവരുടെ വഞ്ചിയും കോസ്റ്റൽ പൊലീസ് കരയ്ക്കെത്തിച്ചു

ചേറ്റുവ: ശക്തമായ കാറ്റിൽ എൻജിൻ തകരാറിലായി കടലിൽ അകപ്പെട്ട രണ്ട് തൊഴിലാളികളെ തീരദേശ പൊലീസ് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആഴക്കടലിൽ വച്ചായിരുന്നു സംഭവം. ചേറ്റുവയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ റയാൻ മാലിക്ക് എന്ന വഞ്ചിയും അതിലെ രണ്ട് തൊഴിലാളികളുമായ മുനക്കക്കടവ് സ്വദേശിളായ ചേന്ദങ്ങര അനിൽകുമാർ (45) പൊറ്റയിൽ റാഫി (42 ) എന്നിവരാണ് കാറ്റും തിരമാലകളിലും പെട്ട് വഞ്ചിയുടെ എഞ്ചിൻ തകരാറിലായി ആഴകടലിൽ അകപ്പെട്ടത്. വഞ്ചി പടിഞ്ഞാറോട്ട് ഒഴുകിപ്പോകുന്ന വിവരം അറിഞ്ഞ കോസ്റ്റൽ പൊലീസ് എ എസ് ഐ മേഴ്സിയും സംഘവും പാഞ്ഞെത്തി ഇവരെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു. ഇവരുടെ വഞ്ചിയും കോസ്റ്റൽ പൊലീസ് കരയ്ക്കെത്തിച്ചു. കടലിൽ കാറ്റ് ശക്തമായതിനാൽ മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.

 

content highlight : boat-and-the-two-workers-were-rescued-by-the-coastal-police-after-the-engine-broke-down-in-the-sea