സിനിമാതാരങ്ങളിൽ പലരും നിലവിൽ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ് ഓൺലൈൻ മാധ്യമങ്ങളുടെ വലിയ കടന്നുകയറ്റം പലപ്പോഴും സെലിബ്രേറ്റുകളുടെ പ്രൈവസിയിലേക്കാണ് ഇത്തരത്തിലുള്ള ഓൺലൈൻ മാധ്യമങ്ങൾ കടന്നു കയറുന്നത് ഇതിൽ കൂടുതലും ബുദ്ധിമുട്ട് അനുഭവിക്കുന്നത് നടിമാർ തന്നെയാണ് കൂടുതൽ ഒന്നും പറയാൻ പറ്റാത്ത സാഹചര്യമാണ് പലർക്കും ഈ വിഷയത്തെക്കുറിച്ച് നടൻ ആസിഫ് അലി പ്രതികരിക്കുന്നതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്
” കാറിൽ നിന്ന് ഇറങ്ങുമ്പോൾ വസ്ത്രത്തിന്റെ സ്ഥാനം ഒന്ന് മാറിയാൽ അതുവെച്ച ആളുകൾ തമ്പ്നെയിലുകൾ സൃഷ്ടിക്കുകയാണ്. പക്ഷേ വളരെ മോശമായ രീതിയിലാണ് അത് വ്യാഖ്യാനിക്കപ്പെടുന്നത്. ഇപ്പോൾ പല സമയത്തും ആളുകൾക്ക് എത്തിക്സ് നഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട് ഈ വിഷയത്തിൽ മീഡിയയെ മാത്രം കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഇതൊക്കെ കാണാനും കമന്റ് ചെയ്യുവാനും ചർച്ച ചെയ്യുവാനും ആളുകൾ ഉള്ളതു കൊണ്ട് തന്നെയാണ് ഇതൊക്കെ സംഭവിക്കുന്നത് ഇങ്ങനെയാണ് ഈ വിഷയത്തിൽ ആസിഫ് അലി പ്രതികരിക്കുന്നത്.
നടി ഹണി റോസ് വളരെ ധൈര്യപൂർവ്വം മുൻപോട്ട് വന്നപ്പോഴാണ് ഈ വിഷയത്തിൽ കുറച്ചെങ്കിലും മാറ്റം ഉണ്ടായി തുടങ്ങിയത്. പല നടിമാരും വലിയതോതിൽ ഇത്തരം വിഷയങ്ങളോട് പ്രതികരിക്കാതിരുന്നപ്പോൾ വളരെ ധൈര്യപൂർവ്വം ഈ വിഷയത്തോട് പ്രതികരിച്ചുകൊണ്ട് എത്തിയത് നടിയായ ഹണിറോസ് തന്നെയാണ് വളരെ ധൈര്യപൂർവ്വം ഹണി റോസി വിഷയത്തിൽ പ്രതികരിച്ചത് കൊണ്ട് തന്നെയാണ് പല ആളുകളും ഇപ്പോൾ അഴീക്കുള്ളില്‍ ആയത് ഈ സാഹചര്യത്തിലാണ് തന്റെ അഭിപ്രായത്തെക്കുറിച്ച് ആസിഫ് അലി പറയുന്നത്. ഓൺലൈൻ മാധ്യമങ്ങൾ പലപ്പോഴും പല നടിമാരെയും വളരെ മോശക്കാരായി തന്നെയാണ് ചിത്രീകരിക്കാറുള്ളത് അതിന് പ്രധാനമായ കാരണം ചില തമ്പ്നെയിലുകൾ തന്നെയാണ്
story highlight; asif ali news