ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്. എമർജൻസി സ്‌റ്റെയർകെയിസ് വഴിയാണ് ഇയാൾ 11-ാം നിലയിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. അക്രമിയുടെ ലക്ഷ്യം മോഷണമായിരുന്നു. എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെടുന്ന പ്രതിയുടെ ചിത്രമാണ് പോലീസ് പുറത്തവിട്ടിരിക്കുന്നത്.
പ്രതിയെ പിടികൂടാൻ പത്ത് സംഘങ്ങളായി തിരിഞ്ഞ് ബാന്ദ്ര പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ ക്രൈം ബ്രാഞ്ചും അന്വേഷണത്തില്‍ സഹായിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വെച്ചാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. മകൻ ഇബ്രാഹിം അലി ഖാനും കെയര്‍ ടേക്കറും ചേർന്നാണ് പുലർച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ മുംബൈ ലീലാവതി ആശുപത്രിയിൽ എത്തിച്ചത്.
സെയ്ഫിന് 6 പരിക്കുകളുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇതില്‍ രണ്ടെണ്ണം ആഴത്തിലുള്ള മുറിവാണ്. നട്ടെല്ലിനോട് ചേർന്നുള്ള മുതുകിലാണ് ഒരു പരുക്ക്. എന്നാൽ താരം അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അതേ സമയം വന്‍ നടന്മാര്‍ക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ് എന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
STORY HIGHLIGHT: saif ali khan attacked police release first visuals