Celebrities

സിനിമ ഞാൻ ഇഷ്ടം കൊണ്ട് തിരഞ്ഞെടുത്ത പ്രൊഫഷൻ അല്ല എന്തെങ്കിലും ഓപ്ഷൻ ഉണ്ടെങ്കിൽ ഞാൻ സിനിമ അഭിനയം നിർത്തും നിത്യ മേനോൻ

മലയാളി പ്രക്ഷകർക്ക് വളരെ പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യ മേനോൻ മലയാളി അല്ലാതെ ഇരുന്നിട്ട് പോലും ആകാശഗോപുരം എന്ന സിനിമ മുതലിങ്ങോട്ട് പ്രിയങ്കരിയായി മാറുകയും ചെയ്തിട്ടുണ്ട്. അപൂർവ രാഗം എന്ന ചിത്രത്തിലൂടെയാണ് മലയാളികൾ നിത്യ മേനോനെ കൂടുതലായി അറിയുന്നത് തുടർന്ന് അങ്ങോട്ട് തമിഴിലും അന്യഭാഷകളിലും ഒക്കെ വളരെയധികം ആരാധകരുള്ള നടിയായി വളരെ വേഗം തന്നെ മാറുവാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെ സജീവ സാന്നിധ്യം തന്നെയാണ് താരം തന്റെ വിശേഷങ്ങൾ ഒക്കെ ആളുകളുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ” സിനിമ ഞാൻ ഇഷ്ടം കൊണ്ട് തിരഞ്ഞെടുത്ത തൊഴിലിടമല്ല ദൈവത്തിൽ വിശ്വസിക്കാൻ ആരംഭിച്ചത് തന്നെ സിനിമയിൽ എത്തിയതിനുശേഷം ആണ് അഭിനയം എനിക്ക് തീരെ ഇഷ്ടമല്ലാത്ത ഒരു കാര്യമായിരുന്നു എന്തെങ്കിലും ഒരു ഓപ്ഷൻ കിട്ടിയാൽ ഞാൻ അഭിനയം നിർത്തും എന്റെ വ്യക്തിത്വത്തിൽ നിന്നും ഈ ജോലി എന്നെ വല്ലാതെ അകറ്റി എനിക്കെപ്പോഴും സാധാരണ ജീവിതം നയിക്കാൻ ആയിരുന്നു ഇഷ്ടം സിനിമ പ്രൊഫഷനായി തിരഞ്ഞെടുത്തതിനു ശേഷം എനിക്ക് തോന്നിയിട്ടുണ്ട് എനിക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത എന്തോ ഒരു ശക്തിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത് എന്ന് ”

അങ്ങേയറ്റം സാധാരണമായി ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് താനെന്നാണ് നിത്യ പറയുന്നത് നിത്യയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു പൊതുവേ നടിമാർക്ക് ഇത്തരത്തിൽ തുറന്നുപറയാൻ വലിയ ബുദ്ധിമുട്ടാണ് അവരിൽ വ്യത്യസ്ത ആവുകയാണ് നിത്യ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു