Movie News

ആക്ഷന്‍ ചിത്രം വിഡാമുയര്‍ച്ചി ട്രെയിലറെത്തി; പ്രതീക്ഷയോടെ ആരാധകർ – ajith kumar vidaamuyarchi trailer out

അജിത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. വിഡാമുയര്‍ച്ചിയുടെ സെൻസറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രം ഫെബ്രുവരി 6ന് എത്തുമെന്നാണ് വിവരം. വിഡമുയര്‍ച്ചിയുടെ വൻ അപ്‍ഡേറ്റുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസായിരിക്കുകയാണ്.

അജിത്തിന്റെ വിഡാമുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. ഒരു ക്ലാസ് ആക്ഷന്‍ ചിത്രത്തിന്‍റെ പരിചരണത്തില്‍ ഹോളിവുഡ് ചിത്രത്തിന്‍റെ ശൈലിയിലാണ് ചിത്രം ഒരുക്കിയത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. അസെര്‍ബെയ്‍ജാനില്‍ വിഡാമുയര്‍ച്ചി സിനിമയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായിരുന്നു പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാമുയര്‍ച്ചി എന്ന സിനിമ റിലീസിന് ഒരുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

തൃഷയാണ് ചിത്രത്തിലെ നായിക, അര്‍ജുന്‍ സര്‍ജ, ആറവ്, കസന്ദ്രാ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച വിജയമായി മാറിയിരുന്നു.

STORY HIGHLIGHT: ajith kumar vidaamuyarchi trailer out

Latest News