Movie News

ഒടിടിയിൽ കസറുമോ? 23-ാം ദിവസം ഔദ്യോഗിക പ്രഖ്യാപനമായി ബറോസ് – barroz movie ott release announced

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രം ബറോസ് ഒടിടിയിലേക്ക്. ഡിസംബർ 25-ന് പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. തിയറ്ററുകളിലെത്തി 23-ാം ദിവസമാണ് ചിത്രത്തിന്‍റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഡിജിറ്റൽ സ്ട്രീമിങ് നടത്തുക. എന്നാൽ സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കിയ ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ഏതാനും വര്‍ഷങ്ങളായി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. അതേസമയം മോഹന്‍ലാലിന്‍റേതായി നിരവധി ശ്രദ്ധേയ ചിത്രങ്ങളാണ് ഈ വര്‍ഷം എത്താനിരിക്കുന്നത്. തുടരും, എമ്പുരാന്‍ എന്നീ ചിത്രങ്ങള്‍ വരും മാസങ്ങളില്‍ എത്തും.

STORY HIGHLIGHT: barroz movie ott release announced

Latest News