Movie News

എവിടെ കാണാം? ‘റൈഫിൾ ക്ലബ്ബ്’ ഒടിടിയില്‍ എത്തി – rifle club ott streming started

പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് റൈഫിൾ ക്ലബ്ബ്. തിയറ്ററുകളിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ മികച്ച വിജയം നേടിയ ആഷിഖ് അബു ചിത്രം ‘റൈഫിൾ ക്ലബ്ബ്’ ഇപ്പോഴിതാ ഒടിടിയിലെത്തിയിരിക്കുകയാണ്. സസ്പെൻസും ട്വിസ്റ്റുകളുമൊക്കെയായി പ്രേക്ഷകരെ എൻഗേജിങ് ആക്കി നിർത്തുന്ന ഈ ചിത്രം ചെറുത്തുനിൽപ്പിന്‍റേയും ഒത്തൊരുമയുടെയും തോക്കുകളുടെയും കഥ പറഞ്ഞ ചിത്രം പുത്തന്‍ സിനിമാറ്റിക് എക്സ്പീരിയന്‍സ് ആയിരുന്നു മലയാളികള്‍ക്ക് സമ്മാനിച്ചത്.

നെറ്റ്ഫ്ലിക്സിലാണ് റൈഫിൾ ക്ലബ്ബിന്റെ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുന്നത്. തിയറ്ററിൽ തീ പാറുന്ന പോരാട്ടം കണ്ട പ്രേക്ഷകർക്ക് വീണ്ടും കാണാനും കാണാത്തവർക്ക് സിനിമ കാണാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് ഇരുപത്തി അഞ്ച് ദിവസത്തോളം അടുക്കുന്ന വേളയിലാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.

വിജയരാഘവൻ, ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, സുരേഷ് കൃഷ്ണ, വിഷ്ണു അഗസ്ത്യ, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, റംസാൻ മുഹമ്മദ്, റാഫി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, നവനി ദേവാനന്ദ്, പ്രശാന്ത് മുരളി തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിലുണ്ട്. ശ്യാം പുഷ്കരൻ, ദിലീഷ് നായർ, ഷറഫു, സുഹാസ് എന്നിവരുടേതാണ് തിരക്കഥ.

STORY HIGHLIGHT: rifle club ott streming started