Celebrities

എങ്ങനെയാ തുടങ്ങല്ലേ? ‘ആട് 3’ ന് മുന്‍പ് വിനായകനൊപ്പം ഒന്നിച്ച് ജയസൂര്യ – Jayasurya and vinayakan to act in a movie

ജയസൂര്യയുടെ ആദ്യ ചിത്രം വിനായകനൊപ്പം. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയസൂര്യയും വിനായകനുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജെയിംസ് സെബാസ്റ്റ്യന്‍ ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് മിഥുന്‍ മാനുവല്‍ തോമസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ജയസൂര്യയ്ക്കും വിനായകനും സംവിധായകനുമൊപ്പം നില്‍ക്കുന്ന ചിത്രവും മിഥുന്‍ ഒപ്പം പങ്കുവച്ചിട്ടുണ്ട്.

കത്തനാര്‍ എന്ന കരിയറിലെ ഏറ്റവും വലിയ സിനിമയുടെ തിരക്കുകളിലായിരുന്നു ജയസൂര്യ. കഴിഞ്ഞ വര്‍ഷം ജയസൂര്യയുടേതായി ഒരു ചിത്രം പോലും തിയറ്ററുകളില്‍ എത്തിയിരുന്നില്ല. 2023 ല്‍ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച ചിത്രം എന്താടാ സജി മാത്രമാണ് റിലീസ് ആയത്. അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം കത്തനാർ റോജിന്‍ തോമസ് ആണ് സംവിധാനം നിർവഹിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടിയും അഭിനയിക്കുന്നുണ്ട്. മുപ്പതിൽ അധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിതെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരിക്കുന്നത്. രണ്ട് ഭാ​ഗങ്ങളിലായാണ് ചിത്രം എത്തുക.

ജയസൂര്യയുടേതായി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 3 യും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷത്തെ ക്രിസ്മസ് റിലീസ് ആയി ആട് 3 തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി. കമെന്റ് ബോക്സിൽ കത്തനാരുടെ അപ്‌ഡേഷൻ ചോദിക്കുന്നവരാണ് ഏറെയും. പുത്തൻ ജയസൂര്യ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

STORY HIGHLIGHT: Jayasurya and vinayakan to act in a movie