തൃശൂര്‍: കുന്നംകുളം പെരുമ്പിലാവ് അക്കിക്കാവിൽ വൻ അഗ്നിബാധ. അക്കിക്കാവ് സിഗ്നലിന് സമീപത്തെ ഹരിത അഗ്രി ടെക്ക് സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാത്രി 8.15 നാണ് സ്ഥാപനത്തിനുള്ളിൽ തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടായ സമയത്ത് സ്ഥാപനത്തിൽ മറ്റാരും ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക നിഗമനം. വിവരം അറിയിച്ചതിനെ തുടർന്ന് കുന്നംകുളത്ത് നിന്നുള്ള മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനാ സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കൃഷിക്ക് ആവശ്യമായ യന്ത്രങ്ങള്‍ വില്പന നടത്തുന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. മുകളിലെ നിലയിലുള്ള കടയിൽ നിന്ന് തീ വലിയ രീതിയൽ ആളി പടരുകയാണ്. സംഭവത്തെ തുടര്‍ന്ന് കുന്നംകുളം കുറ്റിപ്പുറം സംസ്ഥാനപാതയിൽ ഗതാഗത തടസമുണ്ടായി. സ്ഥാപനം അടച്ചതിനുശേഷം ആണ് തീപിടിച്ചത്.
content highlight : huge-fire-accident-in-kunnamkulam-shop-gutted-in-fire-breakout-fireforce