മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് അനശ്വര രാജൻ. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുന്ന പക്വത എത്തിയ അഭിനേത്രിയായി അനശ്വര ഇന്ന് മാറി. മലയാളത്തില്‍ ഏറ്റവും മികച്ച നായിക നടിയായി മാറിക്കൊണ്ടിരിക്കുകയാണ് അനശ്വര രാജന്‍. അനശ്വരയുടെ സിനിമ തിരഞ്ഞെടുപ്പുകള്‍ തന്നെ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാം വ്യത്യസ്തതയാർന്ന കഥാപാത്രങ്ങളും അനശ്വരയ്ക്ക് അഭിനയിച്ച് ഞെട്ടിപ്പിക്കാൻ കഴിയുന്ന റോളുകളുമാണ്. തണ്ണീര്‍ മത്തന്‍ ദിനങ്ങളും, സൂപ്പര്‍ ശരണ്യയും, ഒസ്ലറും നേരും ഇപ്പോള്‍ രേഖാ ചിത്രം വരെയും അനശ്വര പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസിൽ ഇടം പിടിച്ച അനശ്വരയുടെ വിശേഷങ്ങൾ കേൾക്കാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ച് തുറന്ന് പറയുകയാണ് അനശ്വര.
അച്ഛൻ, അമ്മ, ചേച്ചി എന്നിവരടങ്ങിട കുടുംബമാണ് അനശ്വരയുടേത്. അതിൽ ചേച്ചിയുമായുള്ള ആത്മബന്ധത്തെക്കുറിച്ചാണ് അനശ്വരയുടെ വാക്കുകൾ. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു കള്ളത്തരവും കാണിക്കാൻ പറ്റില്ലായിരുന്നു ചേച്ചിയും അതേ സ്കൂളിലായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല തന്റെ എല്ലാകാര്യവും ചേച്ചിക്ക് അറിയാം, അത്ര അടുപ്പമാണ് എന്നാണ് അനശ്വര പറയുന്നത്. ചേച്ചിയെക്കുറിച്ചുള്ള അനശ്വരയുടെ വാക്കുകൾ.- ‘കഴിഞ്ഞ ഒരു നാല് വർഷമൊക്കെ കൊണ്ടാണ് നമ്മൾ ഈ നിലയിലേക്ക് ഭയങ്കര കൂട്ടായത്. എല്ലാം തുറന്ന് പറയാം, എന്റെയൊരു ബെസ്‌റ്റ് ഫ്രണ്ടായി മാറിയത് ഇപ്പോഴാണ്. ഒരു ഡ്രസ് ഇടുമ്പോൾ പോലും ആദ്യം വിളിച്ച് ഫോട്ടോ അയച്ച് ചോദിക്കുന്നത് അവളോടാണ്. ഭയങ്കര ഡിപെൻഡഡ് ആണ് ഞാൻ അവളിൽ. പെട്ടെന്ന് അവൾ ഇല്ലാതെ ജീവിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടായിരിക്കും.’ എന്നിങ്ങനെയാണ് അനശ്വരയുടെ വാക്കുകൾ. ഐശ്വര്യ എന്നാണ് അനശ്വരയുടെ സഹോദരിയുടെ പേര്. പല അഭിമുഖങ്ങളിലും അനശ്വര സഹോദരിയെക്കുറിച്ച് പറയാറുണ്ട്. തന്റെ സിനിമാ തിരഞ്ഞെടുപ്പുകളിൽ സഹോദരിക്കുള്ള പങ്കിനെക്കുറിച്ചും അനശ്വര പറഞ്ഞിട്ടുണ്ട്.
അനശ്വരയുടേതായി ഇപ്പോൾ തിയേറ്ററുകളിൽ എത്തിയത് രേഖാചിത്രമാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ജനുവരി 9നാണ് ചിത്രം റിലീസായത്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ. ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയുടെ എ.ഐ വേർഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.