Celebrities

ആ ചുംബനം! എനിക്ക് ഓക്കാനം തോന്നി, ‌ഞാന്‍ ചര്‍ദ്ദിച്ചു, നൂറു തവണ വായ കഴുകി; രവീണ പറയുന്നു – raveena tandon was once accidentally kissed

90-കളില്‍ ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളായിരുന്നു രവീണ ടണ്ഠന്‍. കൂടാതെ സിനിമയില്‍ ചുംബന രംഗം ചെയ്യില്ലെന്ന തീരുമാനം എടുത്ത നടിയാണ് ബോളിവുഡ് താരം രവീണ. ആ തീരുമാനം തന്റെ കരിയറിലെ സുവര്‍ണ്ണകാലത്തും ഇപ്പോഴും രവീണ പാലിക്കുന്നുണ്ട്. ഇപ്പോഴിതാ ചുംബന സീന്‍ ചെയ്യില്ലെന്ന തീരുമാനത്തിലേക്ക് എത്താനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

ആദ്യ കാലത്ത് ഒരു സിനിമയില്‍ ചുംബനരംഗം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ തുടര്‍ന്നാണ് പിന്നീട് അത്തരം സീനുകളില്‍ അഭിനയിക്കില്ലെന്ന് രവീണ തീരുമാനിച്ചത്. രവീണയുടെ മകൾ റാഷ തദാനി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്. നോ കിസിംഗ് എന്ന അതേ നിയമം തന്‍റെ മകൾക്ക് ബാധകമല്ലെന്ന് രവീണ അടുത്തിടെ പറഞ്ഞിരുന്നു. മകള്‍ക്ക് ഓകെ ആണെങ്കില്‍ തനിക്ക് കുഴപ്പമില്ല എന്നാണ് രവീണ പറയുന്നത്.

തന്‍റെ കാലത്ത് കരാര്‍ എഴുതി പറഞ്ഞില്ലെങ്കിലും താൻ ഒരിക്കലും ഒരു സഹനടനെ സ്‌ക്രീനിൽ ചുംബിക്കില്ലെന്ന് വളരെ വ്യക്തമായി പറഞ്ഞിരുന്നു. തനിക്ക് ഒരിക്കല്‍ സംഭവിച്ച അനുഭവവും നടി വ്യക്തമാക്കി. ‘അതിൽ നായകനുമായി അടുത്ത് ഇടപഴകുന്ന രംഗമാണ്. അതിനിടയില്‍ നടന്‍റെ ചുണ്ടുകൾ അബദ്ധവശാൽ അവളുടെ ചുണ്ടിൽ ഉരച്ചു, അത് വലിയ അസ്വസ്തയാണ് ഉണ്ടാക്കിയത്. ഇത് അബദ്ധത്തിൽ സംഭവിച്ചു, ഷോട്ട് കഴിഞ്ഞു ഞാൻ റൂമിലേക്ക് ഓടി, എനിക്ക് ഓക്കാനം തോന്നി. ‌ഞാന്‍ ചര്‍ദ്ദിച്ചു. എനിക്ക് ഒട്ടും താങ്ങാന്‍ പറ്റിയില്ല അത് വീണ്ടും വീണ്ടും പല്ല് തേച്ചു, വായ നൂറ് തവണ കഴുകി. താന്‍ തെറ്റായ ഉദ്ദേശിച്ചില്ലെന്ന് ഷോട്ടിന് ശേഷം തന്നോട് ആ താരം മാപ്പ് പറയുക പോലും ചെയ്തു.’ രവീണ പറഞ്ഞു.

അതേസമയം, ഡൈനസ്റ്റി എന്ന വെബ് ഷോയിൽ രവീണ അടുത്തതായി അഭിനയിക്കുന്നത്. സാഹിൽ സംഘ സംവിധാനം ചെയ്ത ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ് ഷോ. മുതിർന്ന ഗായകനും നടനുമായ തലത് അസീസും ഇതില്‍ അഭിനയിക്കുന്നുണ്ട്.

STORY HIGHLIGHT: raveena tandon was once accidentally kissed