സംഗീത സംവിധായകനും നടനും ഗായകനുമെല്ലാമായ ജിവി പ്രകാശും ഗായിക സൈന്ദവിയും വേർപിരിഞ്ഞത് ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഇക്കഴിഞ്ഞ മെയ്യിൽ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വാർത്ത പുറംലോകം അറിയുന്നത്. തങ്ങൾ പരസ്പരധാരണപ്രകാരമാണ് പിരിഞ്ഞതെന്നും എന്നും സുഹൃത്തുക്കളായി തുടരുമെന്നുമാണ് ഇരുവരും അന്ന് സോഷ്യൽമീഡിയയിൽ കുറിച്ചത്. എന്നാൽ പിരിഞ്ഞശേഷവും പ്രൊഫഷണൽ ലൈഫിൽ ഇപ്പോഴും ഇരുവരും ഒരുമിച്ചാണ്.
വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ മലേഷ്യയിൽ ജിവി പ്രകാശ് നടത്തിയ കോൺസേർട്ടിൽ സൈന്ദവി പങ്കെടുത്തിരുന്നു. ഇരുവരും ഒരുമിച്ച് പാടിയ ഡ്യൂയറ്റ് സോഷ്യൽമീഡിയയിൽ വൈറലുമായിരുന്നു. ഇരുവർക്കും അൻവി എന്നൊരു മകളുണ്ട്. മലേഷ്യയിലെ കോൺസേർട്ടിന്റെ പ്രാക്ടീസ് സെക്ഷനിടയിൽ മകളെ ഓമനിക്കുന്ന ജിവി പ്രകാശിന്റെ വീഡിയോയും ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ പൊങ്കലിനോട് അനുബന്ധിച്ച് സിനിമാ വികടന് ജിവി പ്രകാശ് നൽകിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്.
സംഗീത സംവിധായകന്റെ ഹോം ടൂറും സ്റ്റുഡിയോ വിശേഷങ്ങളും പുതിയ സിനിമയായ കിങ്സ്റ്റണിനെ കുറിച്ചുമെല്ലാം ജിവി പ്രകാശ് പങ്കുവെച്ചു. സൈന്ദവിയുമായും വൈറൽ വീഡിയോയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്കും ജിവി പ്രതികരിച്ചു. ഇരുവരുടെയും വൈറൽ വീഡിയോ കണ്ട് ആരാധകരിൽ പലരും ജിവിയും സൈന്ദവിയും വീണ്ടും ഒരുമിച്ച് ജീവിക്കണമെന്ന അഭ്യർത്ഥനയുമായി എത്തിയിരുന്നു.
പ്രൊഫഷണലായത് കൊണ്ടാണ് ഒരുമിച്ച് പാടിയത്. ഞങ്ങൾ അങ്ങേയറ്റം പ്രൊഫഷണലാണ്. പരസ്പരം ബഹുമാനവുമുണ്ട്. ആ ബഹുമാനത്തോടെയാണ് വേദിയിൽ പെർഫോം ചെയ്തതെന്നായിരുന്നു ജിവി പ്രകാശിന്റെ മറുപടി. കോൺസേർട്ടിൽ ഡ്യൂയറ്റ് പാടിയപ്പോൾ അത് ഇത്രത്തോളം വൈറലാകുമെന്ന് കരുതിയിരുന്നില്ലെന്ന് അടുത്തിടെ ഒരു അവാർഡ് ഷോ പങ്കെടുത്ത് സംസാരിക്കവെ സൈന്ദവി പറഞ്ഞിരുന്നു.
ജിവി പ്രകാശിന്റെ പുതിയ അഭിമുഖം ട്രെന്റിങിൽ ഇടം നേടിയതിന് ഒരേയൊരു കാരണം മകൾ അൻവിയാണ്. ഗായകൻ വിശേഷങ്ങൾ പങ്കിട്ടുകൊണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി മകൾ അവിടേക്ക് വരികയായിരുന്നു. മകളുമായുള്ള ജിവി പ്രകാശിന്റെ ക്യൂട്ട് കോൺവർസേഷൻ തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റും.
മകളെ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവരികയോ അവളുടെ ചിത്രങ്ങൾ അനാവശ്യമായി സോഷ്യൽമീഡിയയിൽ പങ്കിടാനോ താൽപര്യമില്ലാത്തവരാണ് ജിവി പ്രകാശും സൈന്ദവിയും. അതുകൊണ്ട് തന്നെയാണ് അൻവിയുടെ പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്തത്. ഒരു സെലിബ്രിറ്റി കിഡ് ഇത്ര മനോഹരമായി തമിഴ് പറയുന്നത് ആദ്യമായാണ് കേൾക്കുന്നതെന്നായിരുന്നു ഏറെയും കമന്റുകൾ.
മകളെ ജിവിയുടെ ചെന്നൈയിലെ വീട്ടിൽ കണ്ടതോടെ സൈന്ദവിയും ജിവിക്കൊപ്പമുണ്ടോയെന്ന സംശയമായി ആരാധകർക്ക്. വേർപിരിഞ്ഞശേഷവും ജിവിയും സൈന്ദവിയും ഒരേ വീട്ടിൽ തന്നെയാണോ താമസമെന്നുള്ള സംശയങ്ങളും ചോദ്യങ്ങളും ആരാധകരുടെ ഭാഗത്ത് നിന്ന് ഉയർന്നിട്ടുണ്ട്. 2013ൽ ആയിരുന്നു ജി.വി പ്രകാശിന്റെയും സൈന്ധവിയുടെയും വിവാഹം.
content highlight: discussion-about-g-v-prakash-kumar-and-saindhavi