Entertainment

‘ഇനിയൊരിക്കലും ഒന്നിക്കില്ല’ ; മുൻ ഭാര്യയ്ക്കൊപ്പം വേദി പങ്കിട്ടതിന്റെ കാരണം പറഞ്ഞ് : ജി.വി.പ്രകാശ്

നടനും സംഗീത സംവിധായകനുമായ ജി.വി.പ്രകാശും മുൻ ഭാര്യ കായി സൈന്ദവിയും ഒരു വേദിയിൽ ഒരുമിച്ച് പാടാൻ എത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറെ ചർച്ചയായിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കാൻ പോകുന്നു എന്നതിന്റെ സൂചനയായിരിക്കാം ഇതെന്നായിരുന്നു ചില പ്രേക്ഷകരുടെ പ്രതികരണം. എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്നും ഇരുവരും വേദി പങ്കിട്ടതിന്റെ കാരണവും തുറന്ന് പറയുകയാണ് ജി.വി.പ്രകാശ്.

തങ്ങൾ അങ്ങേയറ്റം പ്രൊഫഷണൽ ആണെന്നും അതുകൊണ്ടാണ് വേദയിൽ ഒരുമിച്ച് എത്തിയതെന്നുമാണ് ഈ വിഷയത്തിൽ ജി.വി.പ്രകാശിന്റെ പ്രതികരണം. ഒന്നിക്കുന്ന കാര്യം ഇനിയുണ്ടാകില്ലെന്നും തങ്ങൾക്കിടയിൽ പരസ്പരം ബഹുമാനം നിലനിൽക്കുന്നുണ്ടെന്നും അത് ഇനിയും തുടരുമെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ മാസം മലേഷ്യയിൽ നടന്ന സം​ഗീത പരിപാടിയിലാണ് ജി.വി.പ്രകാശും സൈന്ധവിയും ഒരുമിച്ച് ഒരു വേദിയിലെത്തിയത്ത്. ജി.വിയുടെ സൂപ്പർ ഹിറ്റ് ​ഗാനമായ ‘പിറൈ തേടും’ എന്ന പാട്ടാണ് സൈന്ധവി പാടിയത്. ജി.പി.പ്രകാശ് സൈന്ദവി പാടുമ്പോൾ പിയാനോ വായിച്ചു. പാട്ടിലെ ഒരു ഭാ​ഗം പാടുക​യും ചെയ്തു. 2011 ൽ പുറത്തിറങ്ങിയ ‘മയക്കം’ എന്ന സിനിമയിലെ പാട്ടാണിത്.

2013ൽ വിവാഹിതരായ ജി.വി.പ്രകാശും സൈന്ദവിയും 2024 മെയിലാണ് വിവാഹമോചനം നേടിയത്. സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണെങ്കിലും തന്റെ വ്യക്തിപരമായ വിശേഷങ്ങൾ അധികം പങ്കുവയ്ക്കുന്ന കൂട്ടത്തിലല്ല ജി.വി പ്രകാശ് എങ്കിലും വിവാഹമോചന വാർത്ത ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. ഒരുപാട് ആലോചിച്ചതിന് ശേഷം, വേര്‍പിരിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു എന്നാണ് ജി.വി.പ്രകാശ് എന്ന് വ്യക്തമാക്കിയത്. ഇരുവരും സ്കൂൾ കാലത്തെ സഹപാഠികൾ കൂടിയാണ്. അൻവി എന്ന മകളും ഇവർക്കുണ്ട്.

ഒരു വേദിൽ‌ ഇരുവരും ഒരുമിച്ച് എത്തിയതോടെ വീണ്ടും ഇരുവരും ഒന്നാകുമെന്ന പ്രതീക്ഷ ആരാധകരിലുണ്ടായി. വീഡിയോ വലിയ രീതിയിൽ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജി.വി.പ്രകാശ് തന്നെ തങ്ങൾ ഒരുമിച്ച് എത്താനുള്ള കാരണം വ്യക്തമാക്കിയത്.