1991 മുതൽ മമ്മൂട്ടിയെന്ന താരത്തിന്റെ ഉയർച്ച താഴ്ചകളിലം ജീവിതയാത്രയിലുമെല്ലാം എപ്പോഴും കൂടെയുള്ള സൗഹൃദം ആയിരുന്നു പ്രിയപ്പെട്ട കൂട്ടുകാരനും പ്രൊഡ്യൂസറുമായ ജോർജ്. ഇപ്പോഴിതാ ജോർജിന്റെ മകളുടെ മധുരം വെപ്പിന് കുടുംബസമേതം എത്തിയ മമ്മൂട്ടിയുടെ വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
സുൽഫത്തിനൊപ്പം കൂട്ടുകാരന്റെ മകൾക്ക് മധുരം നൽകുന്ന മമ്മൂട്ടിയേയും വീഡിയോയിൽ കാണാം. മമ്മൂട്ടിയ്ക്കും സുൽഫത്തിനുമൊപ്പം ദുൽഖർ സൽമാൻ, ഭാര്യ അമാൽ, മകൾ മറിയം എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ജോർജിനും ഭാര്യ ഉഷയ്ക്കുമൊപ്പം മക്കളായ സിന്തിയ ജോർജ്, സിൽവിയ ജോർജ് എന്നിവരെയും വീഡിയോയിൽ കാണാം.
View this post on Instagram
ഐ.വി. ശശി ചിത്രമായ ‘നീലഗിരി’ എന്ന ചിത്രത്തിൽ മേക്കപ്പ് മാനായാണ് മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ജോർജിന്റെ യാത്ര തുടങ്ങുന്നത്. 25ൽ അധികം ചിത്രങ്ങളിൽ മമ്മൂട്ടിയുമായി സഹകരിച്ച ജോർജ് പിന്നീട് താരത്തിന്റെ പേഴ്‌സണൽ മേക്കപ്പ് മാനായി മാറുകയായിരുന്നു. മലയാളസിനിമയിലെ നിർമാതാവ് കൂടിയാണ് ഇന്ന് ജോർജ്. മമ്മൂട്ടിയ്ക്ക് ഒപ്പം റോഷാക്ക് എന്ന ചിത്രത്തിൽ ചില രംഗങ്ങളിലും ജോർജ് പ്രത്യക്ഷപ്പെട്ടിരുന്നു.
STORY HIGHLIGHT: producer georges daughter madhuram veppu ceremony