ചായ തിളയ്ക്കുന്ന സമയത്ത് പഞ്ഞിപോലൊരു പലഹാരമായാലോ? ആരെയും മയക്കിയെടുക്കും ഈ ബോൾബോണ്ട. നിമിഷ നേരം കൊണ്ട് വീട്ടിൽ തന്നെ തയ്യാറാക്കി നൽകാം.
ചേരുവകൾ
- ഗോതമ്പ് പൊടി – 1 കപ്പ്
- സവാള – അര കപ്പ്
- ക്യാരറ്റ് – അര കപ്പ്
- ഇഞ്ചി – അൽപം ( ചെറുതായി അരിഞ്ഞത്)
- പച്ചമുളക് – 2 എണ്ണം
- കറിവേപ്പില – 1 തണ്ട് (ചെറുതായി അരിഞ്ഞത്)
- തൈര് – 1 കപ്പ്
- സോഡാപ്പൊടി – അര ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് ഗോതമ്പ് പൊടി, സവാള, ക്യാരറ്റ്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, തൈര്, സോഡാപ്പൊടി, ആവാശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക. എത്രത്തോളം നന്നായി കുഴയ്ക്കുന്നുവോ അത്രെയും നല്ലതാണ്. കുറഞ്ഞത് 2 മിനിറ്റെങ്കിലും നന്നായി കുഴച്ചെടുക്കണം. ശേഷം ഒരു 30 മിനിറ്റു മാറ്റിവെക്കണം. ശേഷം എണ്ണ ചൂടാക്കി അതിലേക്ക് ഈ കുഴച്ചെടുത്ത മാവ് ഇട്ട് പാകം ചെയ്‌തെടുക്കാം.
STORY HIGHLIGHT : wheat bonda