മലപ്പുറം: മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ യൂത്ത് ലീഗ് നേതാവിൻ്റെ ഭീഷണി. ഡോക്ടർമാരെ വഴിയിൽ കൈകാര്യം ചെയ്യുമെന്നാണ് യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് യു. എ. റസാഖിൻ്റെ ഭീഷണി. ആശുപത്രിൽ വച്ച് കൈകാര്യം ചെയ്താലല്ലേ പ്രശ്നമുള്ളൂ എന്നും വേണ്ടിവന്നാൽ പുറത്തിറങ്ങുമ്പോൾ കൈകാര്യം ചെയ്യുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നു.
ഡോക്ടർമാർ തെമ്മാടികളാണെന്നും ഇയാൾ ആക്ഷേപിക്കുന്നുണ്ട്. ആശുപത്രിക്കു മുന്നിൽ നടത്തിയ സമരത്തിനിടെയാണ് വിദ്വേഷ പ്രസംഗം. താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അനാസ്ഥയെന്നാരോപിച്ചായിരുന്നു സമരം നടത്തിയത്. കെ.ജി.എം.ഒ.എ പ്രതിഷേധവുമായി രംഗത്തെത്തി. നടപടി വേണമെന്ന സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
content highlight: youth-league-leader-threatened-the-doctors