തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് ചാരായവേട്ട. കുന്നംകുളം പെലക്കാട്ട് പയ്യൂരില്നിന്ന് 100 ലിറ്റര്‍ വാഷും വ്യാജ ചാരായവും കുന്നംകുളം റേഞ്ച് എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പെലക്കാട്ട് പയ്യൂര്‍ സ്വദേശികളായ നെടിയേടത്ത് വീട്ടില്‍ ജയന് (56), ചെറുവീട്ടില്‍ രജീഷ് ആനന്ദ് (33) എന്നിവരാണ് അറസ്റ്റിലായത്.
കുന്നംകുളം റെയ്ഞ്ച് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെലക്കാട്ട് പയ്യൂരില്‍ എക്സൈസ് സംഘം പരിശോധന നടത്തിയത്. പരിശോധനയില്‍ പ്രതിയായ ജയന്റെ വീടിന്റെ പിന്‍ഭാഗത്ത് കുളിമുറിക്ക് സമീപത്ത് നിന്നാണ് വാട്ടര്‍ ടാങ്കുകളില്‍ സുക്ഷിച്ച 100 ലിറ്റര്‍ വാഷും ചാരായവും പിടികൂടിയത്. പിടികൂടിയ വാഷ് സംഭവസ്ഥലത്ത് തന്നെ എക്സൈസ് സംഘം നശിപ്പിച്ചു.
കുന്നംകുളം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. മണികണ്ഠന്റെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പി.ജി. ശിവശങ്കരന്, കെ. സുനില്‍ കുമാര്‍, എം.എ. സിദ്ധാര്ഥന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.യു. ജിതിന്, കെ.സി. ആനന്ദ്, വി. ഗണേശന് പിള്ള, എന്‍.കെ. സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് വാഷ് പിടികൂടി നശിപ്പിച്ചത്.
content highlight: country-liquor-seized