മലയാളത്തിൽ അഭിനയം തുടങ്ങി തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് കൂടി നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് മമിത ബൈജു. ‘പ്രേമലു’ എന്ന ചിത്രം ഈ താരത്തിന് സൃഷ്‌ടിച്ച കരിയര്‍ ബ്രേക്ക് വളരെ വലുതാണ്. ഇപ്പോഴിതാ വിജയ്‌യുടെ അവസാന ചിത്രമായ ‘ദളപതി 69’ ല്‍ അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ് താരം. മമിതയുടെ ജീവത്തിലെ വലിയ ആഗ്രഹമായിരുന്നു വജയോടൊപ്പം അഭിനയിക്കണം എന്നത്. പ്രേമലുവിന്റെ റിലീസിങ് സമയത്ത് വിജയ്‌ക്കൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം മമിത തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാൽ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതോടെ സിനിമാ ജീവിതം ഉപേക്ഷിക്കുകയല്ലെ എന്ന് നിരാശയോടെ താരം പറഞ്ഞിരുന്നു. എന്നാല്‍ എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ദളപതിയുടെ സിനിമയിലേക്ക് കോള്‍ വന്നത് നമിതയെ സംബന്ധിച്ച് ഏറ്റവും വലിയ സന്തേഷമായിരുന്നു. ആ നിമിഷം എന്റെ ജീവിതത്തിലെ സ്വപ്‌ന സാക്ഷാത്കാരമാണെന്നാണ് മമിത ബൈജു ഗലാട്ട തമിഴിന്റെ ഒരു അവാര്‍ഡ് നിശയില്‍ പറഞ്ഞ്.
വിജയ് സാറിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച നിമിഷം എന്റെ ജീവിതത്തിലെ സ്വപ്‌ന സാക്ഷാത്കാരമാണ്. ഇതുവരെയുള്ള തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നു എന്നും മമിത പറഞ്ഞിരുന്നു. അദ്ദേഹം അടുത്ത് വന്ന് സംസാരിച്ചപ്പോള്‍ തന്നെ ഹൃദയമിടിപ്പ കൂടിയെന്നും മമിത ബൈജു പറയുന്നു.
നിരവധി സിനിമകളിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ച മമിതയുടെ ശ്രദ്ധേയമായ വേഷം ‘ഓപ്പറേഷന്‍ ജാവ’യിലേതാണ്. അതിന് ശേഷം ഖൊഖൊ, സൂപ്പര്‍ ശരണ്യ, പ്രണയ വിലാസം പോലുള്ള സിനിമകളിലൂടെ സ്ഥാനമുറപ്പിച്ചു. പ്രേമലു ത്‌ന്നെയാണ് മമിതയെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ഉയര്‍ത്തിയത്. ഇന്ന് കേരളത്തില്‍ നിന്നുള്ള നാഷണല്‍ ക്രഷ് ആയി മാറിക്കൊണ്ടിരിക്കുകയാണ് മമിത ബൈജു. ഇപ്പോള്‍ തമിഴ് സിനിമകളിലും സജീവമാവുകയാണ് മമിത ബൈജു. പൊതുവേദിയില്‍ ബാഹുബലി സംവിധായകന്‍ രാജമൗലി മമിതയെ പ്രശംസിച്ചതൊക്കെ കേരളത്തിലെ ആരാധകര്‍ക്കും അഭിമാന നിമിഷമായിരുന്നു.