തിരുവനന്തപുരം : പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ള ആളുകൾക്ക് വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇപ്പോൾ പുറത്തുവരുന്നത് മൊബൈൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്യണം എന്നതാണ് ഈ ഒരു അറിയിപ്പ് എല്ലാ പ്രവാസികൾക്കും ഇത് ബാധകമാണ് പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ള പ്രവാസികൾക്കാണ് ഇത് ബാധകം. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എംപി ഗീതാ ലക്ഷ്മിയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. മൊബൈൽ നമ്പർ ജനുവരി 31 നഖം തന്നെ അപ്ഡേറ്റ് ചെയ്യേണ്ടതും അത്യാവശ്യമാണ് പ്രവാസി ക്ഷേമനിധി ബോർഡിൽ നിന്ന് നൽകുന്ന വിവരങ്ങൾ ക്ഷേമനിധി അംഗങ്ങൾക്ക് കൃത്യമായി ലഭിക്കണമെങ്കിൽ ഈ അപ്ഡേഷൻ അത്യാവശ്യമാണ്.
പലർക്കും പല വിവരങ്ങളും കൃത്യമായ രീതിയിൽ ലഭിക്കുന്നില്ല എന്നും രജിസ്റ്റർ ചെയ്ത സമയത്ത് അംഗങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് വിളിക്കുമ്പോൾ മറുപടി ലഭിക്കുന്നില്ല എന്നും കണ്ടു കൊണ്ടാണ് ഈ ഒരു പുതിയ അപ്ഡേഷനുമായി ഇപ്പോൾ പ്രവാസി ക്ഷേമനിധി അംഗങ്ങൾ രംഗത്ത് വന്നിരിക്കുന്നത്. പ്രവാസി കേരളയുടെ വെബ്സൈറ്റിൽ കയറിയോ അല്ലെങ്കിൽ സ്വന്തം പ്രൊഫൈലിൽ കയറി മൊബൈൽ നമ്പർ അപ്ഡേഷൻ എന്നതിൽ ക്ലിക്ക് ചെയ്തു മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്