Pravasi

യുഎഇയിലുള്ള പ്രവാസികൾക്ക് മികച്ച അവസരം ഈ അവസരം പ്രയോജനപ്പെടുത്താതെ പോകരുത്

അബുദാബി: യുഎഇയിലെ താമസക്കാർക്ക് സ്വന്തം സ്പോൺസർഷിപ്പിൽ തന്നെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വിസയിൽ രാജ്യത്ത് കൊണ്ടുവരുവാനുള്ള അവസരമാണ് നിലവിൽ ഇപ്പോൾ കൈ വന്നിരിക്കുന്നത് ഫ്രണ്ട് അല്ലെങ്കിൽ റിലേറ്റീവ് വിസ സേവനം പ്രയോജനപ്പെടുത്തിയാണ് ഇത്തരത്തിൽ ചെയ്യാൻ സാധിക്കുന്നത് വിസ സേവനം പ്രയോജനപ്പെടുത്തണമെന്ന് പൗരന്മാരോടും താമസക്കാരോടും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി കസ്റ്റംസ് ആൻഡ് സ്പോർട്സ് സെക്യൂരിറ്റി അധികൃതർ അറിയിക്കുകയും ചെയ്തിട്ടുണ്ട് 30 60 90 ദിവസത്തെ കാലാവധിയിൽ വേണം വിസയിൽ ബന്ധുക്കളെയോ സുഹൃത്തുക്കളെ ഇവിടേക്ക് കൊണ്ടു വരുവാൻ

ഇതേ തുല്യകാലയളവിൽ തന്നെ വിസ പുതുക്കുകയും ചെയ്യാൻ സാധിക്കും. ഒന്ന് മുതൽ മൂന്നുമാസം വരെയുള്ള കാലാവധിയിൽ ആയിരിക്കും സിംഗിൾ എൻട്രി നടക്കുന്നത് ഒന്നിലേറെ തവണ യാത്ര ചെയ്യാവുന്ന മൾട്ടിപ്പിൾ എൻട്രി വിസയും തിരഞ്ഞെടുക്കാവുന്നതാണ് വിസ ലഭിക്കുകയാണെങ്കിൽ 60 ദിവസത്തിനകം തന്നെ രാജ്യത്ത് പ്രവേശിക്കുകയും വേണം. ഇതിനായി ഐസിപി വെബ്സൈറ്റ് സ്മാർട്ട് ആപ്പ് എന്നിവ ഉപയോഗിക്കാവുന്നതുമാണ് വിസ കാലാവധി അവസാനിച്ച ശേഷവും രാജ്യം വിട്ടില്ല എങ്കിൽ അതിനെ പിഴ ചുമത്തുകയും ചെയ്യും വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ആറുമാസത്തിലേറെ കാലാവധിയുള്ള പാസ്പോർട്ട് അത്യാവശ്യമാണ് അതേപോലെ എയർ ടിക്കറ്റ് ആരോഗ്യ ഇൻഷുറൻസ് എന്നിവയും ഉണ്ടായിരിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത് യുഎഇ പൗരന്റെയോ യുഎഇയിലെ താമസക്കാരുടെയോ സുഹൃത്തോ ബന്ധു ആയിരിക്കണം വിസ അപേക്ഷിക്കുന്ന വ്യക്തിയും

Latest News