Celebrities

‘എന്റെ ആരോ​ഗ്യം അനുവദിക്കുന്നില്ല, ആഘോഷങ്ങൾ മാറ്റിവെയ്ക്കാം’; സുരേഷ്ഗോപിയ്ക്ക് എന്ത് സംഭവിച്ചു ? | suresh-gopi

ഓരോ ദിവസം കഴിയുന്തോറും ബന്ധം കൂടുതൽ ദൃഢമാകട്ടെയെന്നും സുരേഷ് ​ഗോപി ആശംസയേകി

2024 ജനുവരി 17-നായിരുന്നു ഭാഗ്യ സുരേഷിന്റേയും ശ്രേയസ് മോഹന്റെയും വിവാഹം. ഗുരുവായൂരില്‍ നടക്കുന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ സുരേഷ്. കുടുംബജീവിതം ആരംഭിച്ച് ഒരുവർഷം പിന്നിട്ട മകൾക്കും മരുമകനും വിവാഹവാർഷികാശംസകൾ നേരുകയാണ് സുരേഷ് ഗോപി. ഇരുവരുടേയും മനോഹരമായ ദാമ്പത്യത്തിൽ താൻ അഭിമാനിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും ബന്ധം കൂടുതൽ ദൃഢമാകട്ടെയെന്നും സുരേഷ് ​ഗോപി ആശംസയേകി.

‘ഒരുമിച്ചുള്ള ഒരു വർഷം. ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഓർമകൾ. ഈ പ്രത്യേക ദിനം വലിയതോതിൽ ആഘോഷിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. എന്നാൽ, നിർഭാ​ഗ്യവശാൾ എന്റെ ആരോ​ഗ്യം ഈയിടെയായി അനുവദിക്കുന്നില്ല. എന്റെ ആരോ​ഗ്യം മെച്ഛപ്പെടുന്ന മറ്റൊരു ദിവസത്തേക്ക് നമുക്ക് ആഘോഷങ്ങൾ മാറ്റിവെയ്ക്കാം.

പ്രണയവും സന്തോഷവും സാഹസികതയും നിറഞ്ഞ ജീവിതം ഇനിയും വർഷങ്ങളോളം ഒരുമിച്ചുണ്ടാകട്ടെ. ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ ദാമ്പത്യം കൂടുതൽ ശക്തമാകട്ടെ. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ ഒരുപാട് ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഒന്നാം വാർഷിക ആശംസകൾ’, സുരേഷ് ​ഗോപി കുറിച്ചു.

content highlight: suresh-gopi-wishes-daughter-wedding-anniversary