ഐസിഐസിഐ ലൊംബാര്‍ഡിന്റെ 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ഫലം അറ്റാദായം 68 % ഉയര്‍ന്ന് 724 കോടി രൂപയായി. മുന്‍വര്‍ഷത്തെയുമായി താരത്യം ചെയ്യുമ്പോള്‍ ആര്‍ഒഎഇ 15.3 ശതമാനത്തില്‍നിന്ന് 21.5 ശതമാനമായി.
2024 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിലെയും ഒമ്പത് മാസങ്ങളിലെയും പ്രകടനം.
2024 ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നത് പ്രകാരം ദീര്‍ഘകാല ഉത്പന്നങ്ങള്‍ ഐആര്‍ഡിഎഐ നിര്‍ദേശിച്ച പ്രകാരം 1/n അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. അതിനാല്‍ 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദവും ഒമ്പത് മാസത്തെയും കണക്കുകള്‍ മുന്‍വര്‍ഷത്തെയുമായി താരതമ്യപ്പെടുത്താനാവില്ല.
കമ്പനിയുടെ ജിഡിപിഐ 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 6214 കോടി (62.14 ബില്യണ്‍) രൂപ ആയിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തിലാകട്ടെ 6230 കോടി (62.30 ബില്യണ്‍)യുമായിരുന്നു. 0.3 ശതമാനം ഇടിവ്. വ്യവസായ മേഖലയുടെ വളര്‍ച്ച 9.5 ശതമാനമായിരുന്നു. 1/n എന്റെ പ്രതിഫലനം മാറ്റിനിര്‍ത്തിയാല്‍ കമ്പനിയുടെ ജിഡിപിഐ 2025 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാം പാദത്തില്‍ 4.8 ശതമാനം വളര്‍ച്ച കൈവരിച്ചു.
2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ സംയോജിത അനുപാതം 102.7 ശതമാനമായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലാകട്ടെ 103.6 ശതമാനവുമായിരുന്നു.
2025 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 574 കോടി (5.74 ബില്യണ്‍) രൂപയായിരുന്ന പബിടി 67.3 ശതമാനം വര്‍ധിച്ച് 960 കോടി (9.60 ബില്യണ്‍) രൂപയായി.
2025 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തില്‍ മൂലധന നേട്ടം 796 കോടി (7.96 ബില്യണ്‍) രൂപയുമായിരുന്നു. ആയിരുന്നു. 2024 സാമ്പത്തിക വര്‍ഷം സമാന കാലയളവിലാകട്ടെ 395 കോടി ( 3.95 ബില്യണ്‍) രൂപയുമായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ മൂലധന നേട്ടം 276 കോടി ( 2.76 ബില്യണ്‍) രൂപയായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലാകട്ടെ ഇത് 108 കോടി (1.08 ബില്യണ്‍) രൂപയായിരുന്നു.
2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ പിഎടി 67.9 ശതമാനം വര്‍ധിച്ച് 724 കോടി (7.24 ബില്യണ്‍) രൂപയായി. 2024 സാമ്പത്തികവര്‍ഷം സമാന കാലയളവിലാകട്ടെ 431 കോടി (4.31 ബില്യണ്‍) രൂപയായിരുന്നു.
2025 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആര്‍ഒഎഇ 21.5 ശതമാനം ആയിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാം പാദത്തിലാകട്ടെ ഇത് 15.3 ശതമാനം ആയിരുന്നു.