പവൻ കല്യാൺ നായകനാകുന്ന പിരിയോഡിക്ക് ആക്ഷൻ ചിത്രം ഹരി ഹര വീരമല്ലു എന്ന ഇതിഹാസ ചിത്രത്തിലെ ‘കേൾക്കണം ഗുരുവേ’ എന്ന ഗാനം ഏറ്റെടുത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകർ. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മലയാളത്തിലെ ഗാനവും പവന്‍ കല്യാണിന്‍റെ സ്വരത്തിൽ പ്രേക്ഷകരിലേക്കെത്തുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഈ ഗാനത്തിന്റെ രചനയും മരഗദമണി സംഗീത സംവിധാനവും നിർവഹിക്കുന്നു.
ജ്യോതി കൃഷ്ണയും കൃഷ് ജഗർലമുടിയും സംവിധാനം ചെയ്ത് മെഗാ സൂര്യ പ്രൊഡക്ഷൻ ബാനറിൽ എ ദയാകർ റാവു നിർമ്മിച്ച ഹരി ഹര വീരമല്ലു, ഔറംഗസേബിന്റെ കീഴിലുള്ള മുഗൾ സാമ്രാജ്യകാലത്തെ സാഹസികതയുടെ ഒരു ഇതിഹാസ കഥയാണ്. ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും നായകനായാണ് പവൻ കല്യാൺ ഈ ചിത്രത്തിൽ എത്തുന്നത്. മുഗൾ ചക്രവർത്തിയെ ആണ് താരം ‘ഹരി ഹര വീരമല്ലു’വിൽ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം ബോബി ഡിയോളും ഈ സിനിമയിൽ പ്രധാന വേഷത്തിലുണ്ട്.
മെഗ സൂര്യ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എ എം രത്‌നം നിർമിക്കുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളിലായാണ് പ്രേക്ഷകരിലേക്ക് എത്തുക. നിദ്ധി അഗർവാൾ, എം നിസാർ, സുനിൽ, രഘു ബാബു, സുബ്ബരാജു, നോറ ഫത്തേഹി തുടങ്ങിയവരാണ് ‘ഹരിഹര വീരമല്ലു’വിൽ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജ്ഞാനശേഖർ വി എസും മനോജ് പരമഹംസയുമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
STORY HIGHLIGHT: hari hara veera mallu song pawan kalyan