Malappuram

മലപ്പുറം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക് | bike accident

കാവതിക്കുളം ആലംവീട്ടിൽ ഹൗസിലെ മുഹമ്മദ് റിഷാദ്, മരവട്ടം പട്ടതെടി ഹൗസിലെ ഹംസ എന്നിവരാണ് മരിച്ചത്. 

മലപ്പുറം: മലപ്പുറം പുത്തൂർ ചിനക്കല്‍ ബൈപ്പാസ് പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാവതിക്കുളം ആലംവീട്ടിൽ ഹൗസിലെ മുഹമ്മദ് റിഷാദ്, മരവട്ടം പട്ടതെടി ഹൗസിലെ ഹംസ എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകീട്ടാണ് സംഭവം. എതിർദിശയില്‍ വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കുകളിലുണ്ടായിരുന്ന മറ്റ് രണ്ട് യുവാക്കൾ ഗുരുതര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിയാദ്, ഇർഷാദ് എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ഇരു ബൈക്കുകളും തകർന്നു. മൃതദേഹം ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

content highlight : bikes-in-opposite-direction-collided-two-young-men-died-two-seriously-injured

Latest News