സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ നടി ഉർവശി റൗട്ടേലയുടെ പ്രതികരണം വലിയ വിമർശനം നേടിയിരുന്നു. സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരണം മാധ്യമങ്ങളോട് കൃത്യമായ മറുപടി നടി നൽകിയിരുന്നില്ല. പുതിയ ചിത്രം ദാക്കു മഹരാജിനെ പറ്റിയും വജ്ര ആഭരണങ്ങളെ പറ്റിയുമാണ് നടി കൂടുതലും സംസാരിച്ചത്. ഇതിൽ വിമർശനങ്ങൾ ഉയർന്നതോടെ നടി സെയ്ഫ് അലി ഖാനോട് മാപ്പ് പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ അത് പിൻവലിച്ചതിലൂടെ ശക്തമായിരിക്കുകയാണ് വിമർശനങ്ങൾ.
താരത്തിന്റെ പ്രവൃത്തിക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ക്ഷമാപണം നടത്തിയ ഉടൻ തന്നെ പോസ്റ്റ് പിൻവലിക്കുന്നത് കൊണ്ട് നടി എന്താണ് ഉദ്ദേശിക്കുന്നതെന്ന് എന്നാണ് പലരും ചോദിക്കുന്നത്. പോസ്റ്റ് പിൻവലിച്ചതിലൂടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയെന്ന് പ്രതികരണം.
സാഹചര്യത്തിന്റെ യഥാര്‍ഥ തീവ്രത മനസിലാക്കാതെയാണ് താൻ പ്രതികരിച്ചതെന്നാണ് ഉര്‍വശി നേരത്തേ സെയ്ഫിനോട് മാപ്പ് പറഞ്ഞുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നത്. ഞാന്‍ പശ്ചാത്താപത്തോടെയാണ് ഇതെഴുതുന്നത്. നിങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തെ കുറിച്ച് എനിക്ക് ഒരു ബോധ്യവുമുണ്ടായിരുന്നില്ല. ആ സാഹചര്യങ്ങളെ മനസിലാക്കാന്‍ ശ്രമിക്കുന്നതിന് പകരം ഞാന്‍ ദാക്കു മഹാരാജിന്റെ ആവേശത്തിലായിരുന്നു. അതില്‍ ഞാന്‍ ലജ്ജിക്കുന്നു. ഉര്‍വശി റൗട്ടേല ക്ഷമാപണം നടത്തി കുറിച്ചിരുന്നു. എന്നാൽ വൈകാതെ ഈ പോസ്റ്റ് താരം പിൻവലിക്കുകയും ചെയ്തതോടെ പ്രശ്നം രൂക്ഷമാകുകയായിരുന്നു.
STORY HIGHLIGHT: urvashi rautela deletes apology post