അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും തമ്മിലുള്ള വിവാഹമോചന അഭ്യൂഹങ്ങൾക്കിടയിൽ മിഷേലിന് പിറന്നാൾ ആശംസനേർന്ന് പോസ്റ്റ് പങ്കുവെച്ച് ബറാക് ഒബാമ. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് മിഷേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഒബാമ ദമ്പതിമാരുടെ വിവാഹമോചന വാർത്തകള്‍ ചര്‍ച്ചയായത്.
‘എന്റെ ജീവിതത്തിലെ സ്‌നേഹത്തിന് പിറന്നാള്‍ ആശംസകള്‍. നിന്നോടൊപ്പം ജീവിതത്തിലെ സാഹസികതകള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനാണ്. നിന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു’ ബറാക് ഒബാമ എക്‌സില്‍ കുറിച്ചു. ഒബാമയുടെ ആശംസയ്ക്ക് മിഷേല്‍ മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.
മിഷേല്‍ ഒബാമയുമൊത്തുള്ള ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇപ്പാള്‍ സ്ഥാനാരോഹണത്തിനും വരുന്നില്ലെന്ന് പറഞ്ഞതോടെയാണ് വിവാഹമോചന വാര്‍ത്തകള്‍ വീണ്ടും സജീവമാകുന്നത്. എക്‌സ് ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര്‍ ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.
STORY HIGHLIGHT: divorce rumours barack obama