സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ബോബൻ സാമുവൽ ചിത്രം ‘മച്ചാൻ്റെ മാലാഖ’ ടീസർ പുറത്തിറങ്ങി. പ്രിയതാരം കുഞ്ചാക്കോ ബോബൻ ആണ് ടീസർ റിലീസ് ചെയ്തത്. നർമ്മത്തിൽ ചാലിച്ച നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കിയ ടീസറാണ് പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. ചിത്രം ഫെബ്രുവരി 27ന് തിയേറ്ററുകളിലെത്തും.
നിരവധി വൈകാരിക മുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച്, സാമൂഹികപ്രസക്തിയുള്ള ഒരു കുടുംബചിത്രം പ്രേക്ഷകർക്കായി അണിയിച്ചൊരുക്കുകയാണ് അണിയറപ്രവർത്തകർ. സംവിധായകൻ ജക്സൺ ആൻ്റണിയുടെ കഥയ്ക്ക് അജീഷ് പി. തോമസ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൽ മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഡ്രീം ബിഗ് ഫിലിംസ് ആണ് ‘മച്ചാൻ്റെ മാലാഖ’ തീയേറ്ററുകളിൽ എത്തിക്കുന്നത്. സംഗീതം ഔസേപ്പച്ചൻ, ഛായാഗ്രഹണം വിവേക് മേനോൻ.
STORY HIGHLIGHT: Malayalam movie machante maalakha teaser out