മാർക്കോയുടെ മികച്ച വിജയത്തിന് പിന്നാലെ നടൻ മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ. ഇൻസ്റ്റാഗ്രാമിലൂടെ ഉണ്ണി മുകുന്ദൻ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്. ‘എൽ’ എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് ഉണ്ണി നൽകിയിരിക്കുന്ന ക്യാപ്ഷൻ. വളരെ കൂൾ ലുക്കിൽ ഉള്ള ഇവരുടെ ചിത്രങ്ങൾ ഏറെ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
പ്രേക്ഷക സ്വീകാര്യത നേടി മാര്‍ക്കോ ചിത്രം പ്രദര്‍ശനം തുടരുന്നതിനിടെയാണ് മോഹന്‍ലാല്‍ ഉണ്ണി മുകുന്ദന്‍ മീറ്റപ്പ് എന്നത് ഏറെ ശ്രദ്ധേയമാണ്. നീല ടീഷർട്ടും കറുപ്പ് പാൻസും ധരിച്ച മോഹൻലാലിനെയും കറുപ്പ് ഷർട്ട് ധരിച്ച ഉണ്ണിയെയും ചിത്രത്തിൽ കാണാം. പോസ്റ്റ് വെെറലായതിന് പിന്നാലെ നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമെന്റുമായി എത്തിയിരിക്കുന്നത്.
View this post on Instagram
സിംഹവും സിംഹക്കുട്ടിയും, ഉണ്ണി എന്തോ വലുത് പ്ലാൻ ചെയ്യുന്നു, ലാലേട്ടൻ വേറേ ലെവൽ, ചേട്ടനും അനിയനും, ഒരു ആക്ഷൻ പടം അങ്ങ് സെറ്റ് ചെയ്യ് അണ്ണാ, എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. ഇരുവരെയും ഒന്നിച്ച് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നവർ ഏറെയാണ്. കേളത്തില്‍ മാത്രമല്ല ബോളിവുഡില്‍ വലിയ സ്വീകാര്യത നേടിയ ചിത്രമാണ് മാര്‍ക്കോ. റിലീസ് ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം 100 കോടി ക്ലബ്ബും പിന്നിട്ട് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
STORY HIGHLIGHT: actor unni mukundan meets mohanlal