Entertainment

കണ്ണന്റെയും മിറാന്റയുടെയും മനോഹര പ്രണയം; ‘പ്രാവിൻകൂട് ഷാപ്പി’ലെ ‘കെടാതെ…’ ഗാനം എത്തി

ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ ഡാര്‍ക്ക് ഹ്യൂമര്‍ മോഡിലാണ് ചിത്രത്തിന്റെ കഥ ഒരക്കിയിരിക്കുന്നത്. കോമഡിയും സെന്റിമെന്‍സും ഫാന്റസിയും എല്ലാം ചേർന്നാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. തിയേറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ഇതിനകം ലഭിച്ചത്. ഇപ്പോൾ ചിത്രത്തിലെ പുതിയ ​ഗാനം എത്തിയിരിക്കുകയാണ്. ‘കെടാതെ…’ എന്ന മനോഹരമായ ​ഗാനമാണ് പുറത്തുവിട്ടത്. മുഹ്സിൻ പരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് ആണ് ഈണം നൽകി ആലപിച്ചിരിക്കുന്നത്. മലയാളത്തിലെ യുവസംഗീതസംവിധായകരിൽ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങൾ ‘പ്രാവിൻകൂട് ഷാപ്പി’ലുണ്ട്. ആദ്യ ഗാനമായ ‘ചെത്ത് സോങ്ങ്’ ഇതിനകം തരംഗമായിട്ടുണ്ട്.

വ്യത്യസ്ത ഗെറ്റപ്പിലെത്തിയ സൗബന്‍ ഷാഹിറിന്റെ അഭിനയം ഈ സിനിമയിലെ മികച്ച ഘടകമാണ്. കഥ നടക്കുന്നത് തൃശൂരിന് പരിസരത്തെ ഒരു ഗ്രാമത്തിലായതിനാല്‍ ഭാഷാശൈലി പൂര്‍ണമായും തൃശൂരീകരിച്ചാണ് സിനിമയില്‍ പ്രയോഗിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം അൻവർ റഷീദ് എന്റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറിൽ അൻവർ റഷീദ് ആണ്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ചാന്ദ്‌നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ എസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഗാനരചന മുഹ്സിൻ പരാരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എ ആര്‍ അന്‍സാർ, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബിജു തോമസ്‌, പ്രൊഡക്ഷന്‍ ഡിസൈനർ ഗോകുല്‍ ദാസ്, കോസ്റ്റ്യൂംസ് സമീറ സനീഷ്, മേക്കപ്പ് റോണക്സ്‌ സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ്, ആക്ഷൻ കലൈ കിംഗ്സണ്‍, കളറിസ്റ്റ് ശ്രീക് വാര്യർ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്, വിതരണം എ ആന്റ് എ എന്റര്‍ടെയ്ന്‍‍മെന്‍റ്സ്.