കൊച്ചി: താത്കാലികമെങ്കിലും മെട്രോയിൽ ഒരു ജോലി സ്വന്തമാക്കിയാലോ? ചെന്നൈ മെട്രോയാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. അസിസ്റ്റന്റ് മാനേജർ (സിവിൽ) തസ്തികയിൽ വനിതകൾക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസാണ്. കൂടുതൽ വിവരങ്ങൾ വിശദമായി അറിയാം.
8 ഒഴിവുകളാണ് ഉള്ളത്. ബി ഇ/ ബി ടെക് ബിരുദദാരികൾക്ക് അപേക്ഷിക്കാം. പ്രധാന പാലങ്ങൾ/ഹൈവേകൾ/റെയിൽവേ/മെട്രോ റെയിൽ പ്രോജക്ടുകളുടെ നിർമ്മാണം പോലെയുള്ള വൻകിട പ്രൊജക്ടുകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. വൻകിട ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളുമായി ബന്ധപ്പെട്ട കരാറുകൾ തയ്യാറക്കുന്നത് സംബന്ധിച്ചും അറിവുണ്ടായിരിക്കണം. മെട്രോ നിർമ്മാണത്തിലുള്ള പരിചയം അഭികാമ്യം.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ഫീസ് 300 രൂപയണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 62,000 രൂപ ശമ്പളമായി ലഭിക്കും. കരാർ നിയമനമാണ്. 2 വർഷത്തേക്കായിരിക്കും നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടിക്കിട്ടും. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10. കൂടുതൽ വിവരങ്ങൾക്ക്-https://chennaimetrorail.org/wp-content/uploads/2025/01/Detailed-Employment-Notification-for-Emp-No.HR-CON-01-2025-dated-08-01-2025-Exclusively-for-Women-Candidates-only.pdf
content highlight: chennai-metro-job-opportunity