പ്രസാര്‍ ഭാരതിയില്‍ സ്ട്രിംഗര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദൂരദര്‍ശന്‍ കേന്ദ്രം റായ്പൂരിലെ (ഛത്തീസ്ഗഡ്) റീജിയണല്‍ ന്യൂസ് യൂണിറ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 1180 രൂപയാണ് അപേക്ഷ ഫീസ്. ഛത്തീസ്ഗഡിലെ 33 ജില്ലകളിലും സ്ട്രിംഗര്‍മാരായി എംപാനല്‍മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ഫെബ്രുവരി 15 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി.
ബലോഡ്, ബലോദ ബസാര്‍, ബല്‍റാംപൂര്‍, ബസ്തര്‍, ബെമെതാര, ബിജാപൂര്‍, ബിലാസ്പൂര്‍, ദന്തേവാഡ, ധംതാരി, ദുര്‍ഗ്, ഗയ്യബന്ദ്, ഗൗറെല്ല-പേന്ദ്ര-മര്‍വാഹി, ജഞ്ജഗിര്‍ ചമ്പ, ജഷ്പൂര്‍, കബീര്‍ധാം, കാങ്കര്‍, കോണ്ടഗാവ്, ഖൈരാഗഡ്, ചുയിഖദാന്‍, മഹാസമുന്ദ്, മനേന്ദ്രഗഡ്-ചിര്‍മിരി- ഭരത്പൂര്‍, മൊഹ്ല-മന്‍പൂര്‍-അംബഗര്‍ ചൗക്കി, മുംഗേലി, നാരായണ്‍പൂര്‍, റായ്ഗഡ്, റായ്പൂര്‍, രാജ്‌നന്ദ്ഗാവ്, സാരംഗഡ്-ബിലൈഗഡ്, ശക്തി, സുക്മ, സൂരജ്പൂര്‍, സര്‍ഗുജ എന്നിവിടങ്ങളിലായിരിക്കും നിയമനം.
ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ഫോര്‍മാറ്റില്‍ തങ്ങളുടെ അപേക്ഷ ഫീസിന്റെ രസീത് സഹിതം ചുവടെ നല്‍കിയിരിക്കുന്ന വിലാസത്തില്‍ അവസാന തീയതിയിലോ അതിന് മുമ്പോ സമര്‍പ്പിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന ഒരു അപേക്ഷയും സ്വീകരിക്കില്ല. അസൈന്‍ഡ് ലോക്കല്‍ കവറേജിന് 1500 രൂപയായിരിക്കും പ്രതിഫലം. രണ്ടാമത്തെ കവറേജിന് 1000 രൂപയും ഔട്ട്സ്റ്റേഷന്‍ കവറേജിന് 1800 രൂപയും ആയിരിക്കും പ്രതിഫലം.
സ്ട്രിംഗര്‍മാരുടെ കൈവശമുള്ള ക്യാമറ ഉപകരണങ്ങള്‍ നിലവിലെ സാങ്കേതിക നിലവാരമുള്ളതായിരിക്കണം. ഡിഎസ്എന്‍ജി/ലൈവ് യൂണിറ്റുകളിലേക്കും മറ്റും കണക്റ്റുചെയ്യുന്നതിന് മതിയായ ആക്സസറികളും ഇന്റര്‍ഫേസിംഗ് ഘടകങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കണം.
അപേക്ഷ ഫീസ് അടയ്‌ക്കേണ്ട ബാങ്ക് വിലാസം
അക്കൗണ്ട് നമ്പര്‍ 10822706620
ഐഎഫ്എസ്‌സി കോഡ് SBIN0000461
ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പേരും മൊബൈല്‍ നമ്പറും രസീതില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
content highlight: jobs-prasar-bharati-invites-application