ആരാധകരുടെ ചില പരാതികൾക്കും പരിഭവങ്ങൾക്കും മറുപടി നൽകുകയാണ് ബാലയുടെ മുൻഭാര്യ എലിസബത്ത്. കഴിഞ്ഞ കുറച്ച് നാളുകളായി എലിസബത്ത് കമന്റുകൾക്ക് മറുപടി നൽകുന്നില്ലെന്ന പരാതി സ്ഥിരം പ്രേക്ഷകർക്കുണ്ട്. അതിനുള്ള മറുപടിയാണ് പുതിയ വീഡിയോയിലൂടെ എലിസബത്ത് നൽകിയത്.
ഞാൻ ഇടുന്ന പല വീഡിയോകളിലും നെഗറ്റീവ് കമന്റുകൾ വരുന്നുണ്ട്. അതുപോലെ ഞാൻ കമന്റുകൾക്ക് മറുപടി കൊടുക്കുന്നില്ലെന്ന പരാതിയും വരുന്നുണ്ട്. മുമ്പൊക്കെ ഞാൻ എല്ലാ കമന്റുകൾക്കും മറുപടി കൊടുക്കാറുണ്ടായിരുന്നു. പിന്നെ നെഗറ്റീവ് കമന്റുകൾ കൂടി. മാത്രമല്ല അതിനെല്ലാം മറുപടി ഇടാനുള്ള ടെന്റൻസിയും കൂടി. അതുകൊണ്ട് ഇനി മറുപടി കൊടുക്കേണ്ടെന്ന് തീരുമാനിച്ചു.
അതോടെ നല്ല കമന്റുകൾ മറുപടി കൊടുക്കുന്നതും ഇല്ലാതെയായി. പക്ഷെ ഞാൻ മൊത്തത്തിൽ എല്ലാ കമന്റുകളും നോക്കുന്നയാളാണ്. നെഗറ്റീവും പോസിറ്റീവുമെല്ലാം കാണാറുണ്ട്. അതിനെല്ലാം വീഡിയോകളിലൂടെ റിപ്ലൈ ചെയ്യാറുമുണ്ട്. ഓരോരുത്തർ ചോദിച്ച കാര്യങ്ങൾക്ക് വീഡിയോയിലൂടെ ഞാൻ റിപ്ലൈ ചെയ്യാറുണ്ട്. എത്ര നല്ല കാര്യങ്ങളുണ്ടെങ്കിലും നമ്മുടെ മനസ് ആദ്യം പോവുക നെഗറ്റിവിറ്റിയിലേക്കാണ്. സപ്പോർട്ടിങ് കമന്റുണ്ടെങ്കിൽ നെഗറ്റീവ് കമന്റിലേക്ക് ശ്രദ്ധ പിടിക്കുന്ന അവസ്ഥയുണ്ടായി.
ഇതുപോലെ തന്നെയാണ് ജീവിതത്തിലും നെഗറ്റീവ് കാര്യങ്ങൾക്ക് കൂടിതൽ അട്രാക്ഷനുണ്ട്. ഇതൊന്ന് എല്ലാവരോടും ഷെയർ ചെയ്യണമെന്ന് തോന്നി. എല്ലാവരും ഹാപ്പിയായി ഇരിക്കുക. അധികം നെഗറ്റിവിറ്റിയിലേക്ക് പോകാതിരിക്കുക. ചുറ്റിനും ഒരുപാട് പോസിറ്റീവ് കാര്യങ്ങൾ നടക്കുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ നെഗറ്റീവ് ചിന്തിച്ച് ഡിപ്രഷനിലേക്ക് പോകാതിരിക്കുക. ഇതൊക്കെ ഞാൻ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങളാണ്.
ഇത് മറ്റാർക്കെങ്കിലും പ്രയോജനപ്പെട്ടാലോയെന്ന് കരുതിയാണ് ഇവിടെ പറയുന്നത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വിഷമിച്ച് ദിവസം നശിപ്പിക്കാതെ ഇരിക്കുക. അതൊക്കെ നോർമലാണ്. മാക്സിമം ലൈഫ് എഞ്ചോയ് ചെയ്യുക എന്നാണ് എലിസബത്ത് പറഞ്ഞത്. നെഗറ്റീവ് കമന്റ് പേടിച്ചാണോ റിപ്ലെ ഡോക്ടർ താരത്തത്?. നെഗറ്റീവ് ഇല്ലാത്ത ആരെങ്കിലുമുണ്ടോ ഡോക്ടറെ?. അതിനെ അതിന്റെ വഴിക്ക് വിടൂ. ഡോക്ടറെ ഇഷ്ട്ടപെടുന്ന ഞങ്ങൾക്ക് ലൈക്കും റിപ്ലെയും തരൂ, ആളുകൾ എപ്പോഴും നെഗറ്റീവ് കാര്യങ്ങൾ പറയും.
നിങ്ങൾ ആരാണെന്നും നിങ്ങളുടെ ഉദ്ദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. അവ ശരിയാണെങ്കിൽ ആളുകൾ എന്ത് പറയുന്നു എന്നതിനെ കുറിച്ച് വിഷമിക്കേണ്ട. ദിവസാവസാനം നമ്മൾ നമ്മുടെ സ്വന്തം മനസാക്ഷിയോട് മാത്രമെ ഉത്തരം പറയാവൂ എന്നിങ്ങനെയാണ് താരത്തിന്റെ പുതിയ വീഡിയോയ്ക്ക് വന്ന കമന്റുകൾ. തൃശൂർ സ്വദേശിനിയാണ് എലിസബത്ത്.
content highlight: elizabeth-udayan-reveals