Celebrities

‘മാരേജിനെ കുറിച്ച് ആൺകുട്ടികൾക്ക് ട്രെയിനിങ് കിട്ടുന്നില്ല, ഇതൊരു ഭയങ്കര പ്രശ്നമാണ്’: അർച്ചന കവി | archana kavi

എല്ലാം ഇട്ടിട്ട് പോകാമെന്ന മൈന്റ് സെറ്റായിരുന്നില്ല എനിക്ക്

വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് പലരും കരുതിയെങ്കിലും അങ്ങനെ അല്ലായിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് നടി അര്‍ച്ചന കവി രംഗത്ത് വന്നത്. പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞതിനൊപ്പം ണ്
തന്റെ വിവാഹമോചനത്തെ പറ്റി വളരെ ലളിതമായി പറഞ്ഞു നടി പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.

ഇതിനുപുറമെ മാനസികാരോഗ്യത്തെ കുറിച്ച് പറഞ്ഞാണ് അര്‍ച്ചന വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. സ്വയം തീരുമാനിച്ചുള്ള ഡിവോഴ്‌സ് ആയിരുന്നെങ്കിലും അതിന് ശേഷം ഡിപ്രെഷനില്‍ ആയി. ഇതിനെക്കുറിച്ച് തുറന്നു പറയരുതെന്ന് ചിലര്‍ തന്നോട് പറഞ്ഞതിനെപ്പറ്റിയാണ് നടി ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

എന്ത് വേണമെങ്കിലും വീട്ടിൽ‌ പോയി പറയാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും അതാണ് തനിക്കുള്ള ഏറ്റവും വലിയ പ്ലസ് പോയിന്റെന്നും നടി പറയുന്നു. എനിക്കുള്ള ചില പ്ലസ് പോയിന്റ്സുകളുണ്ട്. അതിലൊന്ന് എനിക്ക് എന്ത് വേണേലും വീട്ടിൽ‌ പോയി പറയാം എന്നതാണ്.

പൊതുവെ മാരേജിനെ കുറിച്ച് പെൺകുട്ടികൾക്ക് ഒരുപാട് ട്രെയിനിങ്ങ് കിട്ടും. അത്രയും ട്രെയിനിങ് ആൺകുട്ടികൾക്ക് കിട്ടുന്നില്ല. ഇതൊരു ഭയങ്കര പ്രശ്നമാണ്. മാരേജ് ലൈഫിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ വീട്ടിൽ അറിയിക്കാതെ മാനേജ് ചെയ്യണമെന്ന് എനിക്കുണ്ടായിരുന്നു. പക്ഷെ കാര്യങ്ങൾ എന്റെ കയ്യിൽ നിന്നും പോകാൻ തുടങ്ങിയപ്പോൾ ഞാൻ വീട്ടിൽ അറിയിച്ചു.

എല്ലാം ഇട്ടിട്ട് പോകാമെന്ന മൈന്റ് സെറ്റായിരുന്നില്ല എനിക്ക്. എന്താണ് ഇനി ഞാൻ ചെയ്യേണ്ടത് എന്നായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്. ആ​ദ്യം അമ്മ സംസാരിക്കാനും മാനേജ് ചെയ്യാനുമെല്ലാം നോക്കി. പക്ഷെ എന്റെ മെന്റൽ ഹെൽത്ത് വളരെ മോശമായി. അമ്മ മെഡിക്കൽ ഫീൽഡിലുള്ള ആളായതുകൊണ്ട് എന്റെ വീട്ടിൽ‌ അതൊന്നും ടാബുവല്ല.

സൈക്കാട്രിസ്റ്റിനെ കാണിക്കണോ എന്നുള്ളതൊന്നും വിഷയവുമല്ല. അങ്ങനെ അവർ എന്നെ കൊണ്ടുപോയി ടെസ്റ്റ് ചെയ്തു. മെഡിക്കേഷനുണ്ടായിരുന്നു. ആരും കൊവിഡ് കാലം നല്ലതാണെന്ന് പറയില്ല. പക്ഷെ എനിക്ക് അത് നല്ല കാലമായിരുന്നു. കാരണം രണ്ട് വർഷം വീട്ടിനുള്ളിൽ അടച്ചിരുന്നതുകൊണ്ട് അപ്പുറത്തെ വീട്ടിലെ അമ്മച്ചിയോ ആരും തന്നെ എന്നോട് വന്ന് ചോദിച്ചില്ല നീ എന്താണ് കെട്ടിയോന്റെ വീട്ടിൽ പോകാത്തതെന്ന്.

എന്താ എപ്പോഴും ഇവിടെ തന്നെ നിൽക്കുന്നത് എന്നൊന്നും ചോദിച്ചില്ല. എല്ലാവരും കരുതി ഞാൻ ലോക്ക്ഡൗണിൽ പെട്ടുപോയിയെന്ന്. എല്ലാത്തിൽ നിന്നും റിക്കവർ ചെയ്യാനും എനിക്ക് സമയം കിട്ടി. അതുകൊണ്ട് എനിക്ക് കൊവിഡ് ഒരു അനു​ഗ്രഹമായിരുന്നു. എനിക്ക് പ്രൈവസിയും കിട്ടി. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു എന്നാണ് അർച്ചന പറഞ്ഞത്. സുഹൃത്തായിരുന്ന അബീഷായിരുന്നു അർച്ചനയെ വിവാഹം ചെയ്തത്.

പ്രമുഖ കൊമേഡിയന്‍ കൂടിയാണ് അബീഷ് മാത്യു. ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. 2016 ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. അർച്ചനയുടെ യുട്യൂബ് ചാനലിലൂടെ അബീഷ് പ്രേക്ഷകർക്ക് സുപരിചിതനാണ്. അർച്ചനയുമായി വേർപിരിഞ്ഞശേഷം അബീഷ് മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു.

മറ്റൊരു വിവാഹത്തെ കുറിച്ച് താൻ ഇപ്പോൾ ചിന്തിക്കുന്നില്ലെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ അർച്ചന പറഞ്ഞത്. സിനിമയ്ക്ക് പുറമെ സീരിയലുകളിലും അർച്ചന അഭിനയിച്ചിട്ടുണ്ട്.

എത്ര അധികം കഥാപാത്രങ്ങൾ ചെയ്താലും നീലത്താമരയിലെ കുഞ്ഞിമാളുവാണ് മലയാളികൾക്ക് എപ്പോഴും അർച്ചന കവി. ആദ്യ ചിത്രത്തിലൂടെ അർച്ചന നേടിയ പ്രശസ്തി വലുതായിരുന്നു. അതിനോട് കിടപിടിക്കുന്ന കഥാപാത്രങ്ങൾ പിന്നീട് നടിയുടെ കരിയറിലുണ്ടായിട്ടില്ലെന്ന് വേണം പറയാൻ. അടുത്തിടെ റിലീസ് ചെയ്ത ടൊവിനോ ചിത്രം ഐഡന്റിറ്റിയാണ് അർച്ചനയുടെ ഏറ്റവും പുതിയ റിലീസ്. സിനിമയിലെ നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

പത്ത് വർഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം അർച്ചന ചെയ്ത മലയാള സിനിമ കൂടിയാണ് ഐഡന്റിറ്റി. സോഷ്യൽമീഡിയയിൽ സജീവമായ അർച്ചന സ്വകാര്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ അടക്കം ‌പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാഹമോചനവും അതിനെ തുടർന്നുണ്ടായ മാനസീക ബുദ്ധിമുട്ടുകളും എല്ലാം നടിയെ ഒരു സമയത്ത് വല്ലാതെ ബാധിച്ചിരുന്നു. അന്ന് കുടുംബമായിരുന്നു നടിക്ക് കരുത്ത് പകർ‌ന്നത്.

ഇപ്പോഴിതാ കൈരളി ടിവിക്ക് നൽകിയ പുതിയ അഭിമുഖത്തിൽ കുടുംബത്തെ കുറിച്ച് അർച്ചന കവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

content highlight: archana-kavi-says-its-a-huge-problem