സിവിൽ സർവീസ് പരീക്ഷയുടെ ഉത്തര സൂചിക, കട്ട് ഓഫ് മാർക്ക്, പങ്കെടുത്തവരുടെ മാർക്ക് എന്നിവ സമയാസമയം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സഹായിക്കാനായി സുപ്രിം കോടതി അമിക്കസ് ക്യൂറിയെ ഏർപ്പെടുത്തി. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയാണ് ഈ സ്ഥാനം വഹിക്കുക.
ഈ വിവരങ്ങൾ പരീക്ഷയുടെ എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ചശേഷമേ വെളിപ്പെടുത്താവൂ എന്നാണു യു പി എസ് സി നയം.എന്നാൽ ഇതു സുതാര്യമല്ലന്നു 17 അപേക്ഷകർക്കായി കോടതിയിൽ ഹാജരായ കപിൽ സിബൽ വാദിച്ചു.
വിവരങ്ങൾ വെളുപ്പെടുത്തിയാൽ പരീക്ഷയുടെ വിലയിരുത്തലിൽ വരുന്ന തെറ്റുകുറ്റങ്ങൾ കണ്ടെത്താനും പരിഹാരനടപടികളെടുക്കാനും വിദ്യാർത്ഥികൾക്ക് കഴിയുമെന്നു അദ്ദേഹം കോടതിയോട് പറഞ്ഞു.കോടതി ഫെബ്രുവരി 4ന് ഹർജി വീണ്ടും പരിഗണിക്കും.