Careers

നഴ്‌സുമാര്‍ക്ക് വിദേശത്ത് മികച്ച അവസരം; സൗജന്യ ഭാഷാ പരിശീലനവും വിസയും വിമാന ടിക്കറ്റും | nurse-jobs-european-contries

ര്‍മ്മനി, ഓസ്ട്രേലിയ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശനം

നഴ്‌സുമാര്‍ക്ക് വിദേശത്ത് മികച്ച അവസരം വാഗ്ദാനം ചെയ്ത് ഓവര്‍സീസ് ഡെവലപ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്സ് ലിമിറ്റഡ് ( ഒ ഡി ഇ പി സി ). പുതുവര്‍ഷത്തില്‍ കേരളത്തില്‍ നിന്നുള്ള തൊഴില്‍ സേനയുടെ റിക്രൂട്ട്മെന്റ് വിവിധ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നതായി ഒഡെപെക് മാനേജിംഗ് ഡയറക്ടര്‍ കെ എ അനൂപ് പറഞ്ഞു. മനോരമ തൊഴില്‍വീഥിക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.

കൂടുതല്‍ രാജ്യങ്ങളിലേക്കും തസ്തികകളിലേക്കും റിക്രൂട്ട്മെന്റ് വ്യാപിപ്പിക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജര്‍മ്മനി, ഓസ്ട്രേലിയ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പുതിയ ബാച്ചുകളിലേക്കുള്ള പ്രവേശനം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സൗജന്യമായി ആരംഭിക്കും. ജര്‍മ്മന്‍, ഡച്ച് ഭാഷകളില്‍ സൗജന്യ പരിശീലനവും സൗജന്യ വിസയും വിമാന ടിക്കറ്റും ആണ് ഈ പ്രോഗ്രാമിന്റെ പ്രധാന സവിശേഷത.

നിലവില്‍, സൗദി അറേബ്യ, യു എ ഇ, ഒമാന്‍, ഖത്തര്‍, ജര്‍മ്മനി, യു കെ, ബെല്‍ജിയം, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് ഒഡെപെക് റിക്രൂട്ട്‌മെന്റ് നടത്തുന്നുണ്ട്. ഓസ്ട്രിയ, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കും റിക്രൂട്ട്മെന്റ് നടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലേക്കും ഒഡെപെക് റിക്രൂട്ട്മെന്റ് നടത്തും. 2024 ല്‍ ഒഡെപെക് 636 വ്യക്തികളെയാണ് റിക്രൂട്ട ചെയ്തത്.

ഏറ്റവും കൂടുതല്‍ റിക്രൂട്ട്മെന്റുകള്‍ നടത്തിയത് യു എ ഇക്ക് വേണ്ടിയായിരുന്നു, 200 പ്ലെയ്സ്മെന്റുകള്‍, ഏറ്റവും കുറവ് ബോട്സ്വാനയിലേക്കായിരുന്നു, 2 പ്ലേസ്മെന്റുകള്‍. തുര്‍ക്കി (195), സൗദി അറേബ്യ (115), ബെല്‍ജിയം (59), ജര്‍മ്മനി (45), യു കെ (16), ഒമാന്‍ (4) എന്നിവിടങ്ങളിലാണ് മറ്റ് റിക്രൂട്ട്മെന്റുകള്‍ നടന്നത്. നഴ്സ്, സെക്യൂരിറ്റി ഗാര്‍ഡ്, ടീച്ചര്‍, എഞ്ചിനീയര്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തുടങ്ങിയ തസ്തികകളില്‍ ആയിരുന്നു റിക്രൂട്ട്‌മെന്റ്.

നഴ്സ്, ടെക്നീഷ്യന്‍ ഒഴിവുകള്‍ക്ക് പുറമേ, സെക്യൂരിറ്റി ഗാര്‍ഡ്, എഞ്ചിനീയര്‍, സി ഇ ഒ, അധ്യാപകര്‍ തുടങ്ങിയ മറ്റ് തസ്തികകളിലേക്കും ഒഡെപെക് റിക്രൂട്ട് ചെയ്യുന്നുണ്ട് എന്നും അനൂപ് പറഞ്ഞു. ലഭ്യതയെ അടിസ്ഥാനമാക്കി കൂടുതല്‍ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിന്റെ വ്യാപ്തി വികസിപ്പിക്കുന്നതും പരിഗണനയിലാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

content highlight: nurse-jobs-european-contries

Latest News