സംസ്ഥാന സർക്കാറിന് കീഴിലെ നിരവധി വകുപ്പുകളില്‍ വന്നിരിക്കുന്ന ഏതാനും ഒഴിവുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഓരോ ഒഴിവുകളെക്കുറിച്ചും താഴെ വിശദമായി നല്‍കുന്നു.
ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ്
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK) യുടെ നോര്‍ത്ത് റീജ്യന്റെ കീഴിലുള്ള എരഞ്ഞോളി ഫാമില്‍ ഒരു ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് തസ്തികയില്‍ ദിവസവേതനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജനുവരി 28 ന് രാവിലെ 10.30 മണിക്കാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ.
ബികോം ബിരുദം, എംഎസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയര്‍, മലയാളം ലോവര്‍ എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. നിശ്ചിത സമയത്ത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം എരഞ്ഞോളി ഫാമില്‍ നേരില്‍ എത്തണം. ഫോണ്‍: 0490-2354073.
ഇസിജി ടെക്‌നീഷ്യന്‍-കം-ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഇന്റര്‍വ്യൂ
ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന ഇസിജി ടെക്‌നീഷ്യന്‍-കം-ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്റര്‍വ്യൂ ജനുവരി 23 ന് രാവിലെ 11ന് കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍. യോഗ്യത: എസ്എസ്എല്‍സി അഥവാ തത്തുല്യം, ഇസിജിയിലും ഓഡിയോമെട്രിക് ടെക്നോളജിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ്.
തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുമായി എത്തണം.
ഫോണ്‍: 0495-2430074.
ഡാറ്റാ എന്‍ട്രി
ആലപ്പുഴ ജില്ലയിലെ തകഴി ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഫീല്‍ഡ്തല പരിശോധന നടത്തുന്നതിനും ഡാറ്റാ എന്‍ട്രിക്കുമായി ഐടിഐ/പോളിടെക്‌നിക്ക് സിവില്‍ എഞ്ചിനീയറിംഗ്/ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. പ്രസ്തുത ജോലിയില്‍ താല്‍പര്യമുള്ളവര്‍ തകഴി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0477-2274253.
ഡോക്ടർ താത്കാലിക ഒഴിവ്
തൃശൂർ ജില്ലയിലെ ആരോഗ്യവകുപ്പിൽ 57525 രൂപ പ്രതിമാസ ശമ്പള നിരക്കിൽ ഡോക്ടർമാരുടെ 31 താത്കാലിക ഒഴിവുകളുണ്ട്. താത്പര്യമുള്ള, എം ബി ബി എസ് ബിരുദവും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, എറണാകുളം പ്രൊഫഷണൽ ആ൯്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ജനുവരി 28 ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
പ്രോജക്ട് എഞ്ചിനിയർ (ഇലക്ട്രിക്കൽ)താത്കാലിക ഒഴിവ്
ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എഞ്ചിനിയർ (സിവിൽ), പ്രോജക്ട് എഞ്ചിനിയർ (ഇലക്ട്രിക്കൽ) തസ്തികകളിൽ ഓരോ താത്കാലിക ഒഴിവുകളുണ്ട്. ശമ്പളം 35000 രൂപ. സിവിൽ /ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദാനന്തര ബിരുദവും 10 വർഷത്തെ പ്രവൃത്തി പരിചയമുള്ളതുമായ 18 നും 55 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെ൯്റ് എക്സ്ചേഞ്ചിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 25-ന് മുമ്പ് നേരിട്ട് ഹാജരാകണം.
content highlight: kerala-government-temporary-jobs